താൾ:CiXIV270.pdf/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 375

ജ്യഭരണതന്ത്രങ്ങളെ അറിഞ്ഞ നടത്താൻ കഴിയുന്നവര പല
രും നുമ്മടെ നെറ്റീവാളുകളുടെ ഇടയിൽ ഇപ്പൊൾ ഇൻഡ്യ
യിൽ എല്ലാടവും ഉണ്ടെന്ന സമ്മതിക്കുന്നു. അങ്ങിനെ ആളുക
ളെ ഉണ്ടാക്കി വെച്ചതും ഇംക്ലീഷകാർ തന്നെ. അങ്ങിനെ ഇരി
ക്കുമ്പൊൾ പഠിപ്പുള്ള യൊഗ്യന്മാരായ ആളുകളെ അവരവരു
ടെ അവസ്ഥാനുസാരം ഇംക്ലീഷകാരൊടു കൂടി രാജഭരണത്തി
ൽ ചെൎത്ത രാജ്യഭാരം ചെയ്യെണമെന്ന നൊം ആവശ്യപ്പെടെ
ണ്ടതല്ലയൊ. ൟ വിധം ഉള്ള ഓരൊ സംഗതികളെയാണ കൊ
ൺഗ്രസ്സ മുഖ്യമായി ആലൊചിക്കുന്നത.

ഇന്ത്യയിൽ പഠിപ്പില്ലാത്തവര പഠിപ്പുള്ളവരെക്കാൾ വള
രെ അധികം എന്ന സമ്മതിക്കുന്നു. ഇംഗ്ലാണ്ട-അമെരിക്ക- ജൎമ്മ
നി-പ്രാൻസ- മുതലായ രാജ്യങ്ങളിലെ സ്ഥിതിയും ൟ സംഗതിയി
ൽ ഇൻഡ്യയിലെ പൊലെ തന്നെയാണ. സാധാരണ കച്ചവടം,
കൃഷി, കയ്വെല, കൂലിപ്പണി ഇതകളെക്കൊണ്ട കാലക്ഷെപം ക
ഴിക്കുന്ന അധികജനങ്ങൾക്ക എല്ലാ രാജ്യങ്ങളിലും രാജ്യഭാരകാ
ൎയ്യത്തെ കുറിച്ചുള്ള അറിവ ഏറയും കുറയുമായി ഒരുപൊലെ ത
ന്നെ ഇരിക്കും. ദൃഷ്ടാന്തത്തിന്ന പാർലിയമെണ്ട സഭയിലെക്ക
മെംബർമാരെ തിരഞ്ഞെടുക്കുമ്പൊൾ ഇംഗ്ലണ്ടിൽ ഉണ്ടാവുന്ന
കൊലാഹലങ്ങൾ പൊയി നൊക്കിയാൽ മതിയാവുന്നതാണ.
എന്നിട്ടും പാർലിയമെണ്ടിൽ മെംബർമാരായി എത്തി ചെരു
ന്നത മിക്കവാറും യൊഗ്യരായ ആളുകൾ തന്നെയാണ. ഇവി
ടെ ഒരു സൂക്ഷ്മമാണ വിചാരിക്കാനുള്ളത. ജനങ്ങൾ പൊതുവിൽ
ഏല്ലാവരും അറിവുള്ളാളുകൾ അല്ലെങ്കിലും തങ്ങളുടെ ഇടയിൽ
ഉള്ള അറിവുള്ള മനുഷ്യരുടെ ചൊല്പടിക്കും ഉപദെശത്തിന്നും
അനുസരിച്ച ക്രമമായ വിധം പ്രവൃത്തിക്കുമെന്ന ഉൗഹിക്കെണ്ട
താണ.

ജാതി മത ധൎമ്മങ്ങളും സ്ത്രീകൾക്ക വിദ്യാഭ്യാസമില്ലായ്മയും
മറ്റും കോൺഗ്രസ്സകാരുടെ അപെക്ഷകളെ നിരാകരിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/399&oldid=193547" എന്ന താളിൽനിന്ന് ശേഖരിച്ചത്