താൾ:CiXIV270.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

364 പതിനെട്ടാം അദ്ധ്യായം.

ന്നെ നടക്കുന്നുവെങ്കിൽ കൊൺഗ്രസ്സപൊലെ ഇത്ര യൊഗ്യ
മായ ഒരു സഭാ ഇതവരെ ഇൻഡ്യയിൽ ഉണ്ടായിട്ടില്ല എന്ന
പറയാം. എന്നാൽ ചില സംഗതികളെ ൟ സഭക്കാർ ഭെദ
പ്പെടുത്തി പരിഷ്കരിക്കെണ്ടതുണ്ടെന്ന ഞാൻ സമ്മതിക്കുന്നു.
ചിലപ്പൊൾ സഭക്കാരിൽ ചിലര അനാവശ്യമായും തക്ക
തായ സംഗതി കൂടാതെയും ബ്രിട്ടീഷഗവൎമ്മെണ്ടിനെ ദുഷി
ച്ചു എന്ന വന്നിട്ടുണ്ടായിരിക്കാം. ഇത മഹാ കഷ്ടമാണെന്ന
ഞാൻ സമ്മതിക്കുന്നു. എങ്കിലും കൊൺഗ്രസ്സ സഭക്കാരിൽ
യൊഗ്യരായവർ ഏകീകരിച്ച ഇതവരെ ഉണ്ടായിട്ടുള്ള ഒരു പ്ര
സംഗത്തിലും ഇംക്ലീഷകാരുടെ ഗവൎമ്മെണ്ടിനെ ഒരു വിധ
ത്തിലും ആകപ്പാടെ വെറുത്ത പറഞ്ഞിട്ടില്ല. ഓരൊ സങ്കട
ങ്ങൾ ഉണ്ടാവുന്നത തീൎത്ത പരിപാലിക്കാനെ ആവശ്യപ്പെ
ട്ടിട്ടുള്ളൂ. പിന്നെ ഗൊവിന്ദൻകുട്ടി ഇങ്ങിനെ ഭൊഷത്വം പറ
ഞ്ഞാലൊ. ഇന്ത്യയിൽ പരിഷ്കാരങ്ങൾ ചെയ്വാനുള്ള കാൎയ്യങ്ങ
ളെ ചെയ്യെണ്ടാ എന്ന കൊൺഗ്രസ്സകാർ വെച്ചിട്ടില്ലാ. പ
ലെ രൊഗങ്ങളും പിടിച്ച കിടക്കുന്ന ഒരു രൊഗിയുടെ സകല
രൊഗങ്ങളും ഒന്നായിട്ട ഒരു ഔഷധം കൊണ്ട ഒരു സമയം മാ
റ്റാൻ കഴിയുന്നതല്ലാ. ഓരൊന്നായി ഭെദം വരുത്തെണ്ടിവ
രും. അങ്ങിനെ ഭെദം വരുത്താൻ പാടില്ലാ. എല്ലാം കൂടി ഒ
ന്നായിട്ട തന്നെ ഭെദമാക്കുന്ന മരുന്ന മാത്രമെ സെവിക്കയു
ള്ളു എന്ന ആ രൊഗി ഉറച്ചാൽ എല്ലാ രൊഗങ്ങളിൽ നിന്നും
രൊഗി സങ്കടപ്പെടുകയെ ഉള്ളു. ഇൻഡ്യയിൽ ജാതിഭെദം
ഇല്ലാതാക്കുവാൻ ഒരു സഭ കൂടെണ്ട കാലം എനിയും ആയിട്ടി
ല്ലാ. ഇതിനാണ സമയം ആവാത്തത. ഗവൎമ്മെണ്ടിന്റെ മാ
തിരിയും ചട്ടങ്ങളും നന്നാക്കുന്നത നാളെത്തന്നെ ചെയ്താലും
ഗുണമെ ഉണ്ടാകയുള്ളു. അതിനുള്ള സംഗതി പറയാം. ജാതി എ
ന്ന ഇന്ത്യയിൽ പറയുന്നത എല്ലാം ഓരൊ മതത്തെ ആശ്രയി
ച്ചിട്ടാണ മുഖ്യമായി നിൽക്കുന്നത. ആ മതവിശ്വാസം ഒന്നമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/388&oldid=193520" എന്ന താളിൽനിന്ന് ശേഖരിച്ചത്