താൾ:CiXIV270.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 365

ത്രമാണ ൟ ഇംക്ലീഷകാരാൽ എനിയും ഇൻഡ്യയിൽ നിന്ന
കളവാൻ കഴിയാത്ത ഒരു സാധനം. ദൈവ വിശ്വാസവും
വന്ദനയും ഓരൊ പ്രകാരത്തിൽ ചെയ്യുന്നതിനെ ആശ്രയിച്ച
ജാതി നിൽക്കുന്നതകൊണ്ട ആ വിശ്വാസം കളവാൻ കഴി
യുമ്പൊളല്ലാതെ ജാതിഭെദം കെവലം വിടുത്താൻ കഴിയുമൊ
എന്ന ഞാൻ സംശയിക്കുന്നു. ആ വിശ്വാസം ഇൻഡ്യയിൽ
നിന്ന വിടുത്തെണമെങ്കിൽ ഇഡ്യക്കാരായ ഹിന്തു മുസൽമാ
ന്മാരുടെ മതാചരണകളെ ജയിക്കുന്നതായ ഒരു വിശെഷവി
ധി മതം അവൎക്ക കാണിച്ച കൊടുത്ത അതിൽ ശീലിപ്പിക്ക
ണം. അങ്ങിനെ ഒരു വിശെഷവിധിയായ മതം കാണ്മാനില്ല.
അതകൊണ്ട ഇൻഡ്യാരാജ്യത്തിൽ ഉള്ള മതങ്ങൾക്ക അനുസ
രിച്ച നില്ക്കുന്ന ജാതിക്രമങ്ങൾ ഭെദം ചെയ്വാൻ ഇപ്പൊൾ ശ്ര
മിച്ചാൽ സാധിക്കുമൊ- സംശയം. എന്നാൽ കാലക്രമം കൊ
ണ്ട അറിവ അധികം വൎദ്ധിക്കുമ്പൊൾ ജാതി സിദ്ധാന്തങ്ങ
ൾ ക്രമെണ കുറഞ്ഞവരും. ഒടുവിൽ കെവലം നശിച്ചു എ
ന്നും വരാം. ഇൻഡ്യയിൽ ഇപ്പൊൾ ഉള്ള സ്ഥിതിയിൽ ജാ
തിഭെദ മില്ലാതാക്കുവാൻ ശ്രമിക്കുന്നത കെവലം തെറ്റായി
വന്നു കൂടുമെന്ന ഞാൻ വിചാരിക്കുന്നു. എന്നാൽ രാജ്യഭാര
സംഗതി ഒന്ന ഓൎത്ത നൊക്കുക. ഇംക്ലീഷകാര ഹിമവൽസെ
തു പൎയ്യന്തം രാജ്യഭാരം തുടങ്ങീട്ട ഇപ്പൊൾ ഏതാണ്ട ഒരു നൂ
റ സംവത്സരമായിട്ടെ ഉള്ളൂ. എങ്കിലും രാജ്യഭാര നീതികളെ
കുറിച്ച ജനങ്ങൾക്ക ൟ നൂറ സംവത്സരങ്ങൾക്കുള്ളിൽ എത്ര
അധികം അറിവും രുചിയും ഉണ്ടായിട്ടുണ്ടെന്ന ഗൊവിന്ദൻ
കുട്ടി ഒാൎത്ത നൊക്കൂ. വഴിപൊവുന്ന ഒരു കൂലിക്കാരനൊടൊ
മീൻ പിടിക്കുന്ന ഒരു മുക്കുവനൊടൊ സംസാരിച്ചാൽകൂടി ഇ
പ്പൊഴത്തെ ഭെദം അറിവാൻ കഴിയും. അവന സിവിൽ ശാ
സ്ത്ര തന്ത്രങ്ങളും ക്രിമിനാൽ ശാസ്ത്ര തന്ത്രങ്ങളും അറിയാമെ
ന്നല്ല ഞാൻ പറയുന്നത- ഇംക്ലീഷ രാജ്യഭാരത്തിൽ തന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/389&oldid=193523" എന്ന താളിൽനിന്ന് ശേഖരിച്ചത്