താൾ:CiXIV270.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 363

മ്മളുടെ കൂട്ടത്തിൽ ചെൎന്നിരിക്കുന്നതവരെ എന്തിന ഇംക്ലീ
ഷകാരെ രാജ്യഭാരം ചെയ്വാൻ സമ്മതിക്കുന്നു.

മാ—ശരിതന്നെ സമ്മതിച്ചു. ഇംക്ലീഷകാര ഇങ്ങട്ട വരുന്നതും
നുമ്മൾ അങ്ങട്ട പൊവുന്നതും എല്ലാം ഒരുപൊലെ. ഇംക്ലീഷ
രാജ്യഭാരം തുടങ്ങിയ മുതൽ നുമ്മളുടെ രാജ്യത്ത പലെ ശ്രെ
യസ്സുകളും അഭിവൃദ്ധിയും സുഖവും മെൽക്കുമെൽ വൎദ്ധിച്ച
കാണുന്നത കൊണ്ട ഞങ്ങൾ കൊൺഗ്രസ്സകാരുടെ അഭിപ്രാ
യവും ഉദ്ദെശവും ക്രമെണ ക്രമെണ ഇംക്ലീഷഗവൎമ്മെണ്ടും
ഇന്ത്യാഗവൎമ്മെണ്ടും അന്യൊന്യം യൊജിപ്പിച്ച ഏകീകരിക്കെ
ണമെന്ന മാത്രമാണ. അതിലെക്കാണ ൟ ശ്രമങ്ങൾ എല്ലാം
ചെയ്യുന്നത. നൊർമൻ രാജാക്കന്മാര എങ്ങിനെ ബ്രിട്ടീഷ
രാജാക്കന്മാരായൊ അതപ്രകാരംതന്നെ ഇംക്ലീഷരാജാക്കന്മാ
രും ഇംക്ലീഷഗവൎമ്മെണ്ടും ഇന്ത്യയുടെ സ്വന്തം രാജാക്കന്മാരും
ഇന്ത്യയുടെ ഗവൎമ്മെണ്ടും ആക്കണം എന്ന തന്നെയാണ ഞ
ങ്ങൾ കൊൺഗ്രസ്സകാരുടെ ഉദ്ദെശവും കാംക്ഷയും. നൊർമ
ൻകാര ഇംഗ്ലണ്ടിൽ വന്ന കാലാവസ്ഥക്ക അനുസരിച്ച ബ്രി
ട്ടീഷരാജ്യക്കാരും അവരും തമ്മിൽ അന്യൊന്യം കൊന്നിട്ടും
ഹിംസിച്ചിട്ടും സഹിക്കാൻ പാടില്ലാതെ ആയ ശെഷം എണ
ങ്ങി യൊജിച്ച ഏകീകരിച്ചു. ൟ കാലാവസ്ഥക്ക അനുസരിച്ച
ഞങ്ങളും ഇംക്ലീഷകാരും തമ്മിൽ ബുദ്ധികൊണ്ട യൂദ്ധം ചെ
യ്യുന്നു. ഇംക്ലീഷകാൎക്ക ഞങ്ങളിൽ ഇപ്പൊൾ ഉള്ളതിൽ അധി
കം വിശ്വാസവും പ്രെമവും ബഹുമാനവും ഉണ്ടാവാനും ഇം
ക്ലീഷഗവൎമ്മെണ്ട ഞങ്ങളെയും ഇംക്ലീഷകാരെയും യാതൊരു
ഭെദമായി വിചാരിക്കാതിരിക്കാൻ വെണ്ടിയും ഞങ്ങൾ യ
ത്നിക്കുന്നു. ഞങ്ങൾ തൊക്കുകൊണ്ട വെടിവെച്ചിട്ടല്ല ൟ
കാൎയ്യം സാധിക്കാൻ പൊവുന്നത. വാക്കകൊണ്ട ന്യായം പറ
ഞ്ഞിട്ട ബുദ്ധിമാന്മാരായ ഇംക്ലീഷകാരെ സ്വാധീനമാക്കാൻ
പൊവുന്നു. എന്റെ മനസ്സിൽ ഉദ്ദെശിച്ച വിധത്തിൽ ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/387&oldid=193518" എന്ന താളിൽനിന്ന് ശേഖരിച്ചത്