താൾ:CiXIV270.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 361

ക്കും. വെറെ ഉള്ള എല്ലാ സംഗതികളിലും കെവലം അധൊ
മുഖന്മാരായിരിക്കുന്നവര ൟ ഒരു സംഗതിയിൽ മാത്രം തല
പൊന്തിച്ച നിലവിളിച്ചാൽ നിവൃത്തിയാവുന്നത പ്രയാസമ
ല്ലെ- എനിക്ക ൟ കൊൺഗ്രസ്സിനെപ്പറ്റി വലിയ പുച്ഛമാ
ണ ഉള്ളത. സർ ലെപ്പൽ ഗ്രിപ്പിൻ മുതലായ അനെകം സാ
യ്പന്മാര ഇൻഡ്യാനിവാസികളെപ്പറ്റി ഓരൊ സമയം ചെ
യ്യുന്ന പ്രസംഗങ്ങൾ കെൾക്കുമ്പൊൾ എനിക്ക ലജ്ജ തൊ
ന്നുന്നു. പലെ സംഗതികളും അവര പറയുന്നത ശരിയാണ.
പലെ സ്ഥിതികളിലും നുമ്മളുടെ അവസ്ഥ വളരെ ലജ്ജാക
രമായിരിക്കുന്നു. ഇതെല്ലാം മൂടി വെച്ച രാജ്യഭാര കാൎയ്യത്തിൽ
മാത്രം ഇംക്ലീഷകാരൊട സമത വരുത്തണം എന്ന ഇച്ഛിച്ചാ
ൽ അത സാധിക്കുമൊ. ൟവക സഭ ഉണ്ടാവുന്നതിനാൽ വൃ
ഥാ കണ്ഠക്ഷൊഭവും ദ്രവ്യനാശവും ഫലം എന്ന ഞാൻ പറ
യുന്നു.

ഗൊ-പ—ഗൊവിന്ദൻകുട്ടി പറഞ്ഞത ശരിയാണ. ഇതിൽ ഞാ
ൻ ഗൊവിന്ദൻകുട്ടിയൊട യൊജിക്കുന്നു. ഇപ്പൊൾ നുമ്മടെ
രാജ്യഭാരം മുമ്പുണ്ടായിരുന്നതിനെക്കാൾ വളരെ നന്ന. ഇ
പ്പൊൾ ഇത മതി. എന്നാൽ ജാതിഭെദം ഇല്ലാതാക്കണം എ
ന്നൊരു വിഢ്ഢിത്വം ഗൊവിന്ദൻകുട്ടി പറഞ്ഞതിൽ ഞാൻ
ചെരുന്നില്ല.

ഗൊ-ക-മെ—അത ഞാൻ സമ്മതിച്ചെക്കാം. എന്നാൽ രാജ്യഭാ
രത്തിന്റെ കാൎയ്യം ഞാൻ പറഞ്ഞത ജെഷ്ഠന ബൊദ്ധ്യമാ
യെല്ലൊ.

ഗൊ-പ —എന്താണ മാധവൻ ഒന്നും പറയാത്തത.

മാ—എനിക്ക ഒന്നും പറയാൻ തൊന്നുന്നില്ല. പൂൎത്തിയായ വി
ദ്യാഭ്യാസം ഉണ്ടായി ബീ- എ പാസ്സായ ഗൊവിന്ദൻകുട്ടി
ഇങ്ങിനെ അസംബന്ധം സംസാരിച്ച വ്യസനമാണ എനി
ക്ക ഇപ്പൊൾ ഉള്ളത.


46*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/385&oldid=193513" എന്ന താളിൽനിന്ന് ശേഖരിച്ചത്