താൾ:CiXIV270.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

362 പതിനെട്ടാം അദ്ധ്യായം

ഗൊ-കു-മെ—ഒരു അസംബന്ധവും സംസാരിച്ചില്ല ഞാൻ- ഏ
തെതാണ അസംബന്ധം എന്ന കാണിച്ച തരൂ.

മാ—പറഞ്ഞത മുഴുവനും അസംബന്ധം- ആകവെ അസംബ
ന്ധം. ഒന്നാമത- ഇൻഡ്യയിൽ പാർല്ലിയമെണ്ട ഉണ്ടാക്കുവാ
നല്ല കൊൺഗ്രസ്സിന്റെ ഉദ്ദെശം. പിന്നെ ഇംക്ലീഷകാരൊ
ട സമന്മാരാണ ഇന്ത്യക്കാർ എന്നും സഭക്കാരിൽ യൊഗ്യരാ
യവര അഭിപ്രായപ്പെട്ടിട്ടില്ല.

ഇന്ത്യയിൽ പലെ സംഗതികളും പരിഷ്കരിപ്പാൻ ഉണ്ടെ
ന്ന പറഞ്ഞത ശരി. പക്ഷെ ആ സംഗതികൾ ഉള്ളതുകൊണ്ട
ൟ സംഗതിയിൽ ഒന്നാമതായി പ്രവെശിച്ചകൂട എ
ന്ന പറയുന്നത ഭൊഷത്വമാണ. രാജ്യസ്നെഹവും അഭിമാനവും
ഉണ്ടെങ്കിൽ ഇംക്ലീഷകാരൊട രാജ്യം യുദ്ധംചെയ്ത തിരിയെ
വാങ്ങണം- എന്നാൽ മാത്രമെ അഭിമാനം ഉണ്ടെന്ന വിചാരി
പ്പാൻ പാടുള്ളൂ എന്ന പറഞ്ഞതും വലിയ ഭൊഷത്വം തന്നെ.
ഗൊവിന്ദൻകുട്ടി യൂറൊപ്പ രാജ്യങ്ങളിലെ ചരിത്രങ്ങൾ പലതും
വായിച്ചിട്ടുള്ളതിൽ ഇങ്ങിനെയൊ അഭിപ്രായമായത. ഇംക്ലീഷ
ബിലാത്തിയിലെ ആദ്യത്തെ കഥതന്നെ വിചാരിച്ച നൊക്കൂ.
ബ്രിട്ടീഷ ദ്വീപിൽ അനാദിയായി ഉണ്ടായിരുന്നവരെ ഒന്നാമ
ത റൊമൻകാര പൊയി ജയിച്ചു ബ്രിട്ടീഷരാജ്യം അവരുടെ രാജ്യ
മാക്കി കുറെ കാലം വെച്ചു. പിന്നെ സെക്സൻകാരുടെ കാലമാ
യി. പിന്നെ ഡേൻസകാരുടെ വാഴ്ച. ഒടുവിൽ നൊൎമ്മൻ രാജാ
ക്കന്മാരായ പ്രഞ്ചരാജ്യക്കാര ബ്രിട്ടീഷരാജ്യം പിടിച്ചു. എന്നിട്ടു
ണ്ടായ കഥ ഓൎമ്മയില്ലെ- ൟ രാജാക്കന്മാര അതി ശക്തന്മാരാ
കയാൽ അവൎക്ക ബ്രിട്ടീഷകാർ കീഴടങ്ങെണ്ടി വന്നില്ലെ.

ഗൊ-ക. മെ—ഒരിക്കലും കീഴടങ്ങീട്ടില്ല. പുറത്തനിന്ന വന്ന ൟ
രാജാക്കന്മാര ഇംക്ലീഷകാരുമായി യൊജിച്ച അവരുടെ ജാതി
യൊട ചെൎന്നു. പരന്തിരീസ്സ രാജ്യം കെവലം വിട്ടു. അത
പൊലെ മഹാ രാജ്ഞിയും മറ്റും വന്ന ഇവിടെ താമസിച്ച നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/386&oldid=193515" എന്ന താളിൽനിന്ന് ശേഖരിച്ചത്