താൾ:CiXIV270.pdf/384

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

360 പതിനെട്ടാം അദ്ധ്യായം.

മെണ ദാരിദ്ര്യത്തിൽ പെടുന്നത നിൎത്താൻ അന്യ രാജ്യങ്ങളു
മായുള്ള കച്ചവടങ്ങൾ, കൃഷി, കയ്വെലപ്രവൃത്തികൾ, യന്ത്രപ്പ
ണികൾ മുതലായത ഇൻഡ്യക്കാര പഠിപ്പിക്കാൻ ശ്രമിക്കരു
തെ. സ്ത്രീകളെ വിദ്യാഭ്യാസം ധാരാളമായി ചെയ്പാൻ ശ്രമിക്ക
രുതെ. നുമ്മളുടെ അതി മാലിന്യമായ ചില ഗൃഹവൃത്തികളെ
യും അപരിഷ്കൃതാഹാരവിഹാരാദികളെ യും ഭെദം ചെയ്വാൻ
നൊക്കരുതെ. എത്ര കാലമായി തീവണ്ടി,ടെലിഗ്രാഫ് മുതലാ
യ പലെ അത്ഭുതകരങ്ങളായ വിദ്യകൾ ഇൻഡ്യയിൽ വന്നി
ട്ട. ൟവക യന്ത്രങ്ങളെ ഉണ്ടാക്കുവാനും ഉപയൊഗിക്കുവാനും
പഠിപ്പാൻ ഹിന്തു മുസൽമാന്മാൎക്ക ശ്രമിക്കരുതെ. യൂറൊപ്പിൽ
ഉള്ള വലിയ രാജ്യങ്ങളിലെ എല്ലാ നാട്ടുകാരും ൟവക പ
ലെ വിദ്യകളും പഠിക്കുന്നില്ലെ. നുമ്മൾക്ക ഇരിമ്പുകൊണ്ട ന
ല്ലതായ ഒരു ചക്രം വെണമെങ്കിൽ ഇംഗ്ലാണ്ടിൽനിന്ന വരു
ത്തണ്ടെ. ഒരു ഇരുമ്പ ചങ്ങല വെണമെങ്കിൽ ഇംഗ്ലാണ്ടിൽ
നിന്ന വരുത്തണ്ടെ. നല്ല ഒരു തൂശി വെണമെങ്കിൽ ഇംഗ്ലാ
ണ്ടിൽനിന്ന വരുത്തണ്ടെ. ഒരു തൂശി മുതൽ ഒരു പടക്കപ്പല വ
രെയുള്ള സകല സാധനങ്ങളും നല്ലതായി കിട്ടെണമെങ്കിൽ
നുമ്മൾ ഇംഗ്ലാണ്ടിൽനിന്ന വരുത്തണ്ടെ. ഇതിൽ ൟ നാട്ടു
കാൎക്ക അവമാനമില്ലെ. ൟവക പലെ കാൎയ്യങ്ങളിലും ഇന്ത്യ
യെ ഇംഗ്ലാണ്ടിന സമത വരുത്തുവാനല്ലെ ഒന്നാമത ശ്രമി
ക്കെണ്ടത. ജനസമുദായത്തിന്ന സ്വരാജ്യഭരണത്തിൽ സ്വത
ന്ത്രത കൊടുക്കെണ്ടത ൟവക അനവധി അനവധി കാൎയ്യ
ങ്ങളിൽ, ഇപ്പൊൾ ഇൻഡ്യയിൽ പ്രത്യക്ഷമായി ലജ്ജാകരമാ
യി കാണുന്ന പലെ വിധമുള്ള വീഴ്ചകളെയും അറിവില്ലായ്മ
യെയും തെറ്റുകളെയും തീൎത്ത പരിഷ്കരിച്ചതിന്റെ ശെഷം
വെണ്ടതല്ലെ. ൟ വക പരിഷ്കാരങ്ങൾ ഒന്നും ചെയ്യാതെ
ൟ രാജ്യഭാരവിഷയങ്ങളിൽ ഒന്നാമത പ്രവെശിച്ച കുറെ
ആളുകൾ എല്ലാം കൂടി നിലവിളിച്ചാൽ ആര ബഹുമാനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/384&oldid=193510" എന്ന താളിൽനിന്ന് ശേഖരിച്ചത്