താൾ:CiXIV270.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 337

പെർ ബുദ്ധമതക്കാരും, മുന്നൂറ്റി തൊണ്ണൂറ്റൊമ്പത കൊ
ടി രണ്ട ലക്ഷം പെർ ക്രിസ്ത്യാനി മതക്കാരും, ഇരുനൂറ്റി നാ
ല കൊടി രണ്ട ലക്ഷം പെർ മഹമ്മദീയ മതക്കാരും, നൂ
റ്റി എഴുപത്തനാല കൊടി രണ്ട ലക്ഷം പെർ ഹിന്തുമത
ക്കാരും, അമ്പതലക്ഷം പെർ ജൂതന്മാരും, മറ്റൊരൊ പ്രകാ
രം വിഗ്രഹാരാധനക്കാരായ പലവകയായി നൂറ്റി പതിനെ
ട്ട കൊടി മനുഷ്യരും ഉണ്ടെന്ന ബ്രാഡ്ലാവിന്റെ പുസ്തകത്തി
ൽ കാണുന്നു. എന്നാൽ മതത്തിന്മെൽ സ്ഥാപിച്ച എടുത്തി
ട്ടുള്ള ൟ കണക്ക എത്രയും തെറ്റാണെന്ന അദ്ദെഹം കാ
ണിക്കുന്നു. പഠിപ്പും അറിവും അധികമായുള്ള യൂറൊപ്പരാജ്യ
നിവാസികളിലും അമെരിക്കാരാജ്യനിവാസികളിലും അന
വധി മഹാന്മാരായ ആളുകൾ നിരീശ്വരമതക്കാരാണെങ്കി
ലും പ്രൊതിസ്തന്ത അല്ലെങ്കിൽ റൊമൻ കെത്തൊലിക്ക മത
ക്കാരായി കണക്കിൽ തെറ്റായി ചെൎത്തിരിക്കുന്നു എന്നാണ
അയാളുടെ അഭിപ്രായം. അത ശരിയാണെന്നുള്ളതിലെക്ക
ലെശം സംശയമില്ലാ. ഇപ്പൊൾ മലയാളത്തിൽ കാനെഷു
മാരി കണക്ക എടുത്തതിൽ എന്നെ ഹിന്തുമതക്കാരൻ എന്ന
ല്ലെ ചെൎത്തിരിക്കുന്നത. എന്നാൽ വാസ്തവത്തിൽ ഞാൻ ഹി
ന്തുമതക്കാരനല്ലെല്ലൊ. ൟ തെറ്റ സൎവസാധാരണയായി ഉ
ണ്ടാവുന്നതാണ. അതകൊണ്ട ദൈവം ഉണ്ടെന്ന വിചാരി
ക്കാതെയും വന്ദിക്കാതെയും ഉള്ളവര വളരെ ൟ ലൊകത്തി
ൽ ഉണ്ടെങ്കിലും എത്ര ഉണ്ടെന്ന ഇപ്പൊൾ കണക്കാക്കാൻ
പ്രയാസമായി വരുന്നു.

ഗൊ-പ—മഹാ പാപം! ഇത കെൾക്കുന്നത കലിയുഗധൎമ്മം എ
ന്നെ ഞാൻ പറയുന്നുള്ളൂ.

ഗൊ-കു-മെ—എന്നാൽ പിന്നെ ഇതിനെ കുറിച്ച എന്തിന ജെ
ഷ്ഠൻ വ്യസനിക്കുന്നു. കലിയുഗത്തിൽ മനുഷ്യർ നിരീശ്വരമ
തക്കാരായി വരണമെന്ന ജെഷ്ഠൻ പറയുന്ന ദൈവം കല്പി


43*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/361&oldid=193453" എന്ന താളിൽനിന്ന് ശേഖരിച്ചത്