താൾ:CiXIV270.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

336 പതിനെട്ടാം അദ്ധ്യായം.

തൽ പലെ ജന്മങ്ങളും കഴിഞ്ഞിട്ടവെണം മനുഷ്യജന്മം കി
ട്ടാൻ എന്ന പറയുന്നുണ്ട. പക്ഷെ അങ്ങിനെ എല്ലാം വരു
ന്നത വാസനാനുരൂപമായി ദൈവ കല്പനയാൽ ആണെ
ന്നാകുന്നു നുമ്മടെ ശാസ്ത്രം.

ഗൊ-കു-മെ—ശരി, ജെഷ്ഠൻ അത്രത്തൊളം സമ്മതിച്ചുവൊ.

ഗൊ-പ—ഞാൻ എന്ത സമ്മതിച്ചു. നീ പറഞ്ഞത യാതൊന്നും
ഞാൻ സമ്മതിച്ചിട്ടില്ലാ. ഒരിക്കലും സമ്മതിക്കുകയുമില്ലാ.
ൟശ്വരനില്ലെന്നല്ലെ നീ പറയുന്നത. അത ൟ ജന്മം സ
മ്മതിപ്പാൻ പാടില്ലാ. മഹാ അബദ്ധമായ സിദ്ധാന്തമാണ
ൟശ്വരൻ ഇല്ലെന്നുള്ളത. സൎവജഗദന്തൎയ്യാമിയായി കാരു
ണ്യമൂൎത്തിയായുള്ള ഒരു സ്രഷ്ടാവ ൟ ജഗത്തിന്ന ഇല്ലെന്ന
ശുദ്ധ ഭ്രാന്തൻ മാത്രമെ പറയുകയുള്ളൂ.

ഗൊ-കു-മെ—ഞാൻ ഒരു കാരുണ്യമൂൎത്തിയെയും ജഗദന്തൎയ്യാമി
യെയും കണുന്നില്ലാ.

ഗൊ-പ—ആട്ടെ, ൟ നിരീശ്വര സിദ്ധാന്തികൾ ഇയ്യെടെ ൟ
വിധം ഓരൊ ബുക്ക എഴുതി തുടങ്ങിയതല്ലെ ഉള്ളു. ഇതിന
എത്ര എത്രയൊ മുമ്പും ഇപ്പൊഴും എനി എത്രയൊ കാലവും
ൟ കാണുന്ന സകല മനുഷ്യരും ദൈവ വന്ദനം ഓരൊ
പ്രകാരത്തിൽ ചെയ്തവന്നിരിക്കുന്നു എന്നും ചെയ്തവരുമെ
ന്നും എനിക്ക ഉറപ്പുണ്ട. നിരീശ്വരമതക്കാര ആകപ്പാടെ പ
ത്താളുകളുണ്ടാവുമൊ ഗൊവിന്ദൻകുട്ടീ.

ഗൊ-കു-മെ—അനവധിലക്ഷം ആളുകൾ ഇപ്പൊൾ നിരീശ്വര
മതക്കാരുണ്ട. അത പക്ഷെ പുറത്തറിയുന്നില്ലാ. ഭൂമിയിലുള്ള
ജനങ്ങളെ കുറിച്ച കണക്ക എടുക്കുന്നത എല്ലാം ഓരൊ മത
ത്തിൽ ഉള്ള ആളുകൾ ഇത്ര ഇത്ര എന്നാണ. ഇതിൽ ഓ
രൊ മതത്തിൽ നിരീശ്വര മതക്കാര വളരെ ഉണ്ടായിരിക്കും.
എന്നാൽ അത കണക്കിൽ കാണിക്കാറില്ല. ൟ ഭൂമിയി
ലെ ആക ജനങ്ങളിൽ നാനൂറ്റഞ്ച കൊടി ആറ ലക്ഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/360&oldid=193451" എന്ന താളിൽനിന്ന് ശേഖരിച്ചത്