താൾ:CiXIV270.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

338 പതിനെട്ടാം അദ്ധ്യായം.

ച്ചിട്ടുള്ളതാണെങ്കിൽ പിന്നെ ഞങ്ങൾ നിരീശ്വരമതക്കാരായ
ത ആശ്ചൎയ്യമൊ. ഹിന്തുക്കളുടെ ശാസ്ത്രത്തെപ്പൊലെ ഇത്ര അ
യുക്തിയായി എന്തെങ്കിലും ഉണ്ടൊ. ഒരെടത്ത പറയുന്നു മനു
ഷ്യൻ ജനിക്കുമ്പൊൾ തന്നെ അവന ഭാവിയായി ഉണ്ടാവാ
ൻ പൊവുന്ന സകല അവസ്ഥകളെയും തലയിലൊമറ്റൊ
ബ്രഹ്മാവ എഴുതി വെച്ചിരിക്കുന്നു എന്ന. ഇങ്ങിനെ എഴുതി
തീൎച്ചയാക്കിയ കാൎയ്യത്തിൽ പിന്നെ മനുഷ്യന എന്തൊരു ശ
ക്തിയാണ ഉള്ളത."നീ ഇന്നപ്രകാരം ജീവിക്കണം-നീ ഇത്ര മ
നുഷ്യരെ കൊല്ലണം- നീ ഇത്ര മനുഷ്യരെ രക്ഷിക്കണം.നീ
ഇന്നിന്ന കമ്മങ്ങൾ ചെയ്യണം" എന്ന വെളിവായും തീൎച്ച
യായും എഴുതി വിട്ടിട്ടാണത്രെ മനുഷ്യന്റെ ഉത്ഭവം. പിന്നെ
ആ സാധുവായ മനുഷ്യന എന്ത സ്വശക്തിയാണ ഉള്ളത.
അവനൊട കല്പിച്ചതിനെ അവൻ ചെയ്യുന്നു- പിന്നെ അവ
നെ അവൻ ചെയ്യുന്ന തെറ്റിനെ കുറിച്ചൊ ഗുണകൎമ്മത്തെ
കുറിച്ചൊ എന്തിന പാപി എന്നും സുകൃതി എന്നും പറയുന്നു.
കലിയുഗത്തിൽ ജനങ്ങൾക്ക ൟശ്വര സ്മരണ ഉണ്ടാകയില്ലാ.
അനെകവിധ പാപകൎമ്മങ്ങൾ ചെയ്യും. മഴ വെണ്ടപൊലെ
ഉണ്ടാവുകയില്ലാ. ഭൂമി വിളയുകയില്ലാ. ശുദ്ധാശുദ്ധമില്ലാതെ
ആവും. ബ്രാഹ്മണരെ ഹിംസിക്കും. ഗൊവധം ചെയ്യും. നീ
ചന്മാൎക്ക മഹത്വം വരും. ഇങ്ങിനെ പലെവിധ കല്പനകളും
ചെയ്തവെച്ചതായി പറയുന്നു. പിന്നെ ൟ കല്പനകൾ പ്രകാ
രം ഓരൊ കാൎയ്യം കാണുമ്പൊൾ എന്താണ ഇത്ര എല്ലാം ജെ
ഷ്ഠൻ ആക്ഷെപിക്കുന്നത. ജെഷ്ഠൻ കലിയുഗമനുഷ്യനല്ലെ.
ജെഷ്ഠന ൟ കല്പനകൾ സംബന്ധിക്കില്ലെ- മഹാ കഷ്ടം!
ഇങ്ങിനത്തെ വിഢ്ഢിത്തം ഉണ്ടൊ? ഇങ്ങിനത്തെ അയുക്തി
ഉണ്ടൊ? ബ്രാഹ്മണരുടെ പ്രാധാന്യതക്കും യൊഗ്യതക്കും വെ
ണ്ടി മാത്രം അവരിൽ ചിലര എഴുതീട്ടുള്ള പുസ്തകങ്ങളല്ലാതെ
ഹിന്തുക്കൾക്ക ൟ വക സംഗതികളെപ്പറ്റി അറിവിന്ന വെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/362&oldid=193456" എന്ന താളിൽനിന്ന് ശേഖരിച്ചത്