താൾ:CiXIV270.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 335

"ച്ചിരുന്ന ഒരു ജന്തുതന്നെയായിരുന്നു. എന്നാൽ ക്രമെണ ഇപ്പൊ
"ൾ മനുഷ്യൻ എത്ര ശക്തനും ബുദ്ധിമാനും സൎവവിദഗ്ദ്ധനും
"ആയി തീൎന്നിരിക്കുന്നു. ഇതപ്രകാരം തന്നെ ഇപ്പൊൾ നമുക്ക
"അറിവ കിട്ടീട്ടുള്ളതിന്നും പ്രാചീനമായി വളരെ കൊടി സം
"വത്സരങ്ങൾ മുമ്പുള്ള സ്ഥിതി എനി നൊക്ക അറിവാൻ സാ
"ധിക്കുന്നുവെങ്കിൽ ഇന്ദ്രിയ നിഷ്ഠമായ ജീവനെ വഹിക്കുന്നതി
"ന്ന മുമ്പ പലെ വിധ ജീവദശകളിൽ ഇപ്പൊൾ കാണുന്ന സ
"മൎത്ഥനായ ൟ മനുഷ്യൻ കിടന്നിരുന്നു എന്ന ഒരുസമയം കാ
"ണാൻ കഴിയുമെന്ന ഞാൻ വിചാരിക്കുന്നു" ഇങ്ങിനെയാണ
ബ്രാഡ്ലാ പറയുന്നത.

ഗൊ-പ—മനുഷ്യൻ ആദ്യം ഗുഹയിൽ മൃഗത്തിനെപ്പൊലെ കി
ടന്നു എന്ന ആര വിശ്വസിക്കും. പക്ഷെ ബിലാത്തിയിൽ
അങ്ങിനെ ആയിരുന്നുവായിരിക്കാം. അതുപൊലെ മൃഗപ്രാ
യമായ മനുഷ്യൻ ഇപ്പൊഴും ഉണ്ട- ഇല്ലെ മാധവാ.

മാ—ഉണ്ട. ആഫ്രീക്കാ രാജ്യത്ത സാമാന്യം മൃഗങ്ങളെ പൊലെ
ഉള്ള മനുഷ്യര ഇപ്പൊഴും ഉണ്ട.

ഗൊ-കു-മെ—പണ്ട ഞാൻ പറഞ്ഞ കാലം ഞാൻ പറഞ്ഞ മാ
തിരിയെ മനുഷ്യൻ ഉണ്ടായിരുന്നുള്ളൂ.

ഗൊ-പ—അതിന എന്ത പ്രമാണം.

ഗൊ-കു-മെ—ശാസ്ത്രപ്രകാരം ഉള്ള അറിവ തന്നെ.

ഗൊ-പ—എന്ത ശാസ്ത്രം നീ പെര പറത്ത സായ്പന്മാരുണ്ടാക്കി
യ ശാസ്ത്രമൊ.

ഗൊ-കു-മെ—അവരും അവരെപ്പൊലെയും അതിലധികവും
ശാസ്ത്രപരിജ്ഞാനമുള്ള ആളുകൾ എഴുതിയ പലെ ഗ്രന്ഥങ്ങ
ളിൽ നിന്നാണ ഞാൻ പറയുന്നത.

ഗൊ-പ—എന്നാൽ നീ ഇപ്പൊൾ പറഞ്ഞതിൽ ഒരവസ്ഥമാ
ത്രം ഹിന്തുശാസ്ത്രപ്രകാരം അല്പം ഒക്കുന്നുണ്ട. നീ പറഞ്ഞ
പ്രകാരം തന്നെ, നുമ്മളുടെ ശാസ്ത്രത്തിലും ആദ്യം തൃണം മു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/359&oldid=193448" എന്ന താളിൽനിന്ന് ശേഖരിച്ചത്