താൾ:CiXIV270.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

334. പതിനെട്ടാം അദ്ധ്യായം.

ൽ അല്പം വലിയ ഒരു പുഴുവിനെയൊ വെട്ടാളൻ എന്ന പറയു
ന്ന ഒരു പ്രാണി എടുത്ത അതിന്റെ കൂട്ടിൽ വെക്കുന്നു. പത്ത
പതിനഞ്ച ദിവസം ആ വെട്ടാളനുമായി സമ്പൎക്കിച്ചിരിക്കുമ്പൊ
ഴക്ക ആ പുഴു താനെ വെട്ടാളനായി തീരുന്നു. ഇങ്ങിനെ യു
ള്ള ചില്ലറയായ സാധനങ്ങൾ നൊക്കിയാൽ ഒന്നിൽ നിന്നു മ
റ്റൊന്നു ഉണ്ടാവുന്ന സ്വഭാവം അറിയാം. ൟ ജഗത്ത എല്ലാം
അനാദിയായ കാലശക്തിയാലും ഓരൊ വസ്തുക്കളുടെ സംശ്ര
യങ്ങളാലും സംശ്രയാഭാവങ്ങളാലും താനെ ഉണ്ടായി നിറഞ്ഞ
വന്നതും താനെ നശിച്ചു പൊവുന്നതും ആകുന്നു എന്നെ വി
ചാരിപ്പാൻ വഴിയുള്ളു. ഹക്സലി എന്ന ഒരു മഹാ വിദ്വാൻ പറ
യുന്നു. "ജീവനുള്ള സകല ജന്തുക്കളുടെയും അല്ലെങ്കിൽ പഞ്ചെ
"ന്ദ്രിയ വികാരങ്ങളൊട സംയുതങ്ങളായ സകല ശരീരങ്ങളു
"ടെയും ഉല്പത്തിയെ നൊം സൂക്ഷ്മമായി ശാസ്ത്രസിദ്ധാന്തമായ
"അറിവൊടുകൂടി നൊക്കുമ്പൊൾ ഓരൊ ജന്തു ആദിയിൽ ഉത്ഭ
"വിച്ചത ഓരൊ പ്രത്യെക കാരണങ്ങളിൽ നിന്നാണെന്ന വെ
"ളിവായി കാണാം. നുമ്മൾ ചുറ്റും കാണുന്ന അനന്തകൊടി
"ജീവജാലങ്ങൾ ൟ കാരണങ്ങളിൽ താനെ ഉത്ഭവിച്ചും വളൎന്നും
"പരന്നും നശിച്ചും കാണാതെ ആയും വരുന്നത കാണുന്നു. ഇ
"ത സാധാരണ പല ജീവജാലങ്ങളിൽ സ്വതസ്സിദ്ധമായ ഒരു
"ശക്തിയാകുന്നു- അങ്ങിനെയുള്ള ശക്തി ഇല്ലാതെ ജീവജാല
ങ്ങൾ ഒന്നുംതന്നെഇല്ല"-ഇങ്ങിനെയാണ ഹക്സലി എന്ന മഹാ
വിദ്വാന്റെ അഭിപ്രായം. ബ്രാഡ്ലാ എന്നാൾ പറയുന്നു—"നമു
"ക്ക ഇതവരെ കിട്ടിയെടത്തൊളമുള്ള അറിവുകളിൽ നിന്ന ആ
"ദിയിൽ മനുഷ്യരെ കണ്ട കാലത്തിൽ അവർ ഇപ്പൊൾ കാ
"ണുന്ന പ്രകൃതവും സ്വഭാവവും ഉള്ള മനുഷ്യരെപ്പൊലെ ആ
"യിരുന്നില്ലാ. ആദ്യത്തിൽ കണ്ടതായി അറിയപ്പെടുന്ന കാല
"ത്ത മനുഷ്യൻ ഏതാണ്ട ഒരു മൃഗംപൊലെ ശുദ്ധ മൃഗങ്ങളുമാ
"യി തമ്മിൽ തല്ലി മല്ലിട്ടും കൊണ്ട ഗുഹാവാസം ചെയ്ത കഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/358&oldid=193446" എന്ന താളിൽനിന്ന് ശേഖരിച്ചത്