താൾ:CiXIV270.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 333

"ളരുന്നു. ഇങ്ങിനെ അനന്തകൊടി സംവത്സരങ്ങളാൽ ഒരു സാ
"ധനം വെറെ സാധനങ്ങളുമായുള്ള ചെൎച്ചയാലൊ ആവശ്യ
"ങ്ങളാലൊ അതിന്റെ ഒന്നാമത്തെ ഗുണവും സ്വഭാവവും വി
"ട്ട ക്രമെണ ക്രമെണ മറ്റൊരു സ്വഭാവത്തിലും ഗുണത്തിലുമാ
"യി വരുന്നു- ഇത സാധാരണ സൎവ്വ പദാൎത്ഥങ്ങളിലും താനെ
"ഉള്ള ഒരു ശക്തിയാണ. ഇത പ്രകാരം തന്നെയാണ മനുഷ്യ
"ന്റെ ഉല്പത്തിയും. ആദ്യത്തിൽ എത്രയൊ അണുമാത്രമായ ഒ
"രു ജീവജന്തു ക്രമെണ അനവധി അനവധി കാലംകൊണ്ടും ജീ
"വന്റെ ആവശ്യപ്രകാരവും ആഗ്രഹപ്രകാരവും അതിനൊ
"ത്ത ദെഹാകൃതികളെ സ്വല്പം സ്വല്പം ഭെദമായി അതാത
"കാലത്ത മാറി കാലക്രമെണ ഇപ്പൊൾ നൊം കാണുന്നത
"പൊലെ മനുഷ്യന്റെ ദെഹാകൃതിയിലും സ്വഭാവത്തിലും വ
"ന്ന ചെൎന്നിരിക്കുന്നു" ഇതിന ദൃഷ്ടാന്തമായി പലെ സംഗതി
"കളെയും ഡാൎവ്വിൻ എന്ന ശാസ്ത്രജ്ഞൻ പറഞ്ഞിരിക്കുന്നു. പ്ര
ത്യെകം ഒരു സ്രഷ്ടാവ ൟ ജഗത്തിലുള്ള എല്ലാ പദാൎത്ഥങ്ങളെ
യും വെവ്വെറെ ഉണ്ടാക്കിയതല്ലെന്ന കാണിപ്പാൻ പലെ ദൃഷ്ടാ
ന്തങ്ങളും ഉണ്ട. നനവുള്ള പുതുമണ്ണിൽ കുറെ തീയിട്ടൊ മറ്റൊ
ചൂട പിടിപ്പിച്ചശെഷം തണുപ്പുള്ളതായ ഒരു സാധനം കൊണ്ട
സാധാരണ വായുവിന സ്പൎശിപ്പാൻ പാടില്ലാത്ത വിധം ഒരു
നാലഞ്ച മണിക്കൂറ ആ സ്ഥലത്തെ അടച്ച മൂടിയതിൽ പിന്നെ
ആ അടപ്പ എടുത്ത നൊക്കിയാൽ പലപ്പൊഴും ആ സ്ഥലത്ത
ലക്ഷൊപിലക്ഷം ചെറിയ സ്വരൂപങ്ങളുള്ള ചെതൽ എന്ന പ
റയുന്ന വെളുത്ത ഒരുവക പ്രാണികൾ എളകി പതച്ച നടക്കു
ന്നത കാണുന്നു. എവിടെ നിന്നാണ ഇത്ര അനവധി ചിതലു
കൾ ഇത്ര ക്ഷണംകൊണ്ട ഉണ്ടായത. ദൈവം അപ്പൊൾ ഉ
ണ്ടാക്കിയതൊ ഇത പെറ്റുണ്ടായതൊ. അതല്ല ചില കാരണ
ങ്ങൾ അന്യൊന്യം സംശ്രയിച്ചപ്പൊൾ താനെ ഉണ്ടായി വന്ന
തൊ. പിന്നെ അതിൽ ഒരു ചിതലിനെയൊ അല്ലെങ്കിൽ അതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/357&oldid=193443" എന്ന താളിൽനിന്ന് ശേഖരിച്ചത്