താൾ:CiXIV270.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

332 പതിനെട്ടാം അദ്ധ്യായം.

ചൊദ്യമായിവരും. ആ ചൊദ്യം ഞാൻ ചെയ്യാം. ൟ ജഗ
ത്ത മുഴുവനും താനെ ഒരു പ്രത്യെക സ്രഷ്ടാവ ഇല്ലാതെ ഉണ്ടാ
യി വന്നത എന്നൊ ഗൊവിന്ദൻകുട്ടിയുടെ സിദ്ധാന്തം.

ഗൊ-കു-മെ-അതെ, ഒരു പ്രത്യെക സ്രഷ്ടാവ ഉണ്ടാക്കിയതാ
ണെന്ന വിചാരിപ്പാൻ സംഗതി ഇല്ലെന്ന ഞാൻ പറയുന്നു.

മാ—അങ്ങിനെ അഭിപ്രായപ്പെടുന്നതിനുള്ള കാരണങ്ങൾ ചുരു
ക്കത്തിൽ സ്പഷ്ടമായി പറയൂ.

ഗൊ-കു-മെ—ചുരുക്കത്തിൽ സ്പഷ്ടമായി പറയാൻ പ്രയാസം. മാ
ധവൻ എന്നെപ്പൊലെ തന്നെ ൟ സംഗതിയെപ്പറ്റി പലെ
പുസ്തകങ്ങളും വായിച്ചിട്ടുണ്ടെല്ലൊ. അതുകൊണ്ട ഞാൻ ജെ
ഷ്ടൻ അറിയാൻമാത്രം ചുരുക്കി പറയാം. ചുരുക്കി പറയുന്ന
തിൽ എന്റെ താല്പൎയ്യം സ്പഷ്ടമായി കാണിപ്പാൻ കഴിയുമൊ
എന്ന എനിക്ക സംശയം. എന്റെ കയ്യിൽ ഇപ്പൊൾ ഉള്ള
ൟ പുസ്തകത്തിൽതന്നെ ഓരൊ ഭാഗങ്ങൾ വായിച്ച പറയാം.

മിസ്ടർ ബ്രാഡ്ലാവിന്റെ പുസ്തകത്തിൽ അധികവും ഭാഗം
ക്രിസ്ത്യാനിവെദത്തിൽ ജഗൽസൃഷ്ടി ഉണ്ടായ സ്വഭാവത്തെയും
കാലത്തെയും പറയുന്നത എല്ലാം ശുദ്ധമെ കളവും അസംഭവ്യ
വുമാണെന്ന കാണിപ്പാനുള്ള സംഗതികളെയാണ പറഞ്ഞിട്ടുള്ള
ത. എന്നാൽ അതുകളെ കുറിച്ച ഇവിടെ പറഞ്ഞിട്ട ആവശ്യമി
ല്ല. വാള്ളെസ്സ, ഡാൎവ്വിൻ മുതലായ പലെ ശാസ്ത്രജ്ഞന്മാർ ജഗ
ദുല്പത്തിയെപ്പറ്റി പറഞ്ഞിട്ടുള്ളത സൂക്ഷ്മമായി ആലൊചിച്ചാ
ൽ ൟ കാണുന്ന സകല ചരാചരങ്ങളും "ഇവൊള്യുഷൻ" എ
ന്ന ഉല്പത്തി സമ്പ്രദായപ്രകാരം താനെ ഉത്ഭവിച്ച വന്നതാ
ണെന്ന കാണാം. ഡാൎവ്വിൻ പറയുന്നു—"സാധാരണ സാധന
"ങ്ങൾക്ക പകൎച്ച- വളൎച്ച- നാശം- ഇതകൾ സ്വഭാവെന ഉള്ള
"താകുന്നു. ഓരൊ സാധനം ഒരു പ്രകാരത്തിലും ഗുണത്തിലും
"ഇരിക്കുന്നത കാലാന്തരം കൊണ്ട മറ്റൊരു പ്രകാരത്തിലും ഗു
"ണത്തിലും ആയിവരുന്നു- പിന്നെയും മാറുന്നു. പിന്നെയും വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/356&oldid=193441" എന്ന താളിൽനിന്ന് ശേഖരിച്ചത്