താൾ:CiXIV270.pdf/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

326 പതിനെട്ടാം അദ്ധ്യായം..

യ ഒരു ശക്തി ഉണ്ടെങ്കിലും ആ ശക്തി ദൈവത്തിൽ വിശ്വാ
സമുള്ളവർ പറയുന്നതപൊലെ ജഗത്തിൽ കരുണാവത്തായു
ള്ളതാണെങ്കിലും എന്തകൊണ്ട കാലൊചിതമായ മഴ ഉണ്ടാ
വുന്നില്ല. സൂൎയ്യരശ്മിയുടെ കാഠിന്യത്താലും തൈക്ഷ്ണ്യത്താലും
കത്തുന്ന മണലിൽ കുഴഞ്ഞ പലെ ജന്തുക്കളൂം വെന്ത നശി
ച്ച പൊവുന്നു. കൊടുംകാട്ടു തീയിൽ പെട്ട ചിലപ്പൊൾ സാ
ധുക്കളായ മൃഗങ്ങൾ ആബാലവൃദ്ധം വെന്ത പെടഞ്ഞ കഠി
ന വെദന അനുഭവിച്ച നശിക്കുന്നു. ദ്രവ്യാഗ്രഹികളായ ക
ള്ളന്മാരുടെ കട്ടാരംകൊണ്ട കുത്തുകൊണ്ട അതി ഭക്തന്മാരാ
യ ഹിന്തുവും ക്രിസ്ത്യാനിയും ബൌദ്ധനും ഒരുപൊലെ വെദ
നപ്പെട്ട നിലവിളിച്ച വായ്പിളൎക്കുന്നു. കള്ളസ്സാക്ഷി പറഞ്ഞ
നിൎദ്ദൊഷിയായവനെ തൂക്കിക്കൊല്ലിക്കുന്നു. കടൽ അതിക്ര
മിച്ച രാജ്യങ്ങൾ മുക്കി തദ്ദെശനിവാസികളെ ആബാലവൃദ്ധം
വെള്ളത്തിൽ ശ്വാസം മുട്ടിച്ച കൊല്ലുന്നു. കപ്പൽ മുങ്ങി ജന
ങ്ങൾ ചാവുന്നു. ശെഷിച്ചവര വെള്ളം കുടിക്കാൻ കിട്ടാതെ
അന്തൎദ്ദാഹം പിടിച്ച ഒരുത്തൻ മറ്റൊരുത്തന്റെ കഴുത്ത ക
ടിച്ചു മുറിച്ച രക്തം കുടിക്കുന്നു. വിശപ്പ സഹിക്കാൻ പാടി
ല്ലാതെവന്ന തന്റെ സ്നെഹിതനെ കൊന്ന പച്ച മാംസം തി
ന്നുന്നു. ഇടത്തീ വീണ നിൎദ്ദൊഷികളായ ചെറു കുട്ടികൾ ന
ശിക്കുന്നു. നിരപരാധിയായ ഒരുവനെ അവൻ ഉറങ്ങിക്കിട
ക്കുമ്പൊൾ പാമ്പ വന്ന കടിച്ച കൊല്ലുന്നു. ജാത്യാന്ധനായു
ള്ളവൻ വിശപ്പ സഹിക്കാൻ പാടില്ലാതെ ഒരെറക്ക കഞ്ഞിക്ക
വെണ്ടി തപ്പിക്കൊണ്ട നടക്കുമ്പൊൾ പൊട്ടക്കിണറ്റിൽ വീ
ണ കഴുത്തും കാലും ഒടിഞ്ഞ പ്രാണവെദനയെ അനുഭവിച്ച
മരിക്കുന്നു. പകരുന്ന വ്യാധികളും യുദ്ധങ്ങളും ക്ഷാമങ്ങളും നി
മിത്തം അസംഖ്യം ജനം ആബാലവൃദ്ധം ക്ഷണത്തിൽ ക
ഠിന പ്രാണവെദനയൊടെ "ൟശ്വരാ! ദൈവമെ! രക്ഷി
ക്കണെ!" എന്ന നിലവിളിച്ചുകൊണ്ട ഇരിക്കുന്ന മദ്ധ്യെ പ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/350&oldid=193425" എന്ന താളിൽനിന്ന് ശേഖരിച്ചത്