താൾ:CiXIV270.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 325

ണ മഹത്തായ ദൈവശക്തി കാണാതിരിക്കുന്നത. എത്ര സു
ഖത്തിലും വെടിപ്പിലും ൟ ലൊകത്തെ ദൈവം വെച്ചിരിക്കു
ന്നു. ദൈവം ഇല്ലാതെ ൟ സൂൎയ്യനും ചന്ദ്രനും എങ്ങിനെ ഉ
ണ്ടായി. നുമ്മൾ ഇങ്ങിനെ സുഖമായി ആഹാര നിദ്രാദികളാ
യ അവസ്ഥകളൊടുകൂടി പ്രപഞ്ചത്തിൽ കഴിച്ചകൂട്ടുന്നത ആ
രുടെ ശക്തിയാണ. ഓരൊ കാലം വെണ്ടപൊലെയുള്ള എ
ല്ലാ കാൎയ്യങ്ങളും ശരിയായി ലൊകത്തിൽ ചെയ്ത കാണുന്നു
ണ്ടെല്ലൊ. ഇത ആര ചെയ്യുന്നു- കരുണാകരനായ ദൈവമ
ല്ലെ. മഴ ആവശ്യമുള്ളപ്പൊൾ ഉണ്ടാവുന്നില്ലെ. ൟ ചരാച
രങ്ങളുടെ ദാഹത്തെ തീൎക്കുന്നില്ലെ- സൂൎയ്യൻ ദിവസംപ്രതി ഉ
ദിക്കുന്നില്ലെ. സൎവ്വചരാചരങ്ങളെയും സുഖിപ്പിക്കുന്നില്ലെ.
ചന്ദ്രൻ ക്രമം പൊലെ ഉദിച്ച, ജഗത്തിനെ ആഹ്ലാദിപ്പിക്കുന്നി
ല്ലെ. ഭൂമിയിൽ വഴിപൊലെ ധാന്യങ്ങളും സസ്യാദികളും ഉ
ണ്ടാവുന്നില്ലെ. ഇങ്ങിനെ എന്തെല്ലാം സുഖങ്ങൾ കാലൊചി
തമായി നമ്മൾ അനുഭവിക്കുന്നു. ഇതെല്ലാം ദൈവ ശക്തി
ഇല്ലാതെ എങ്ങിനെ ഉണ്ടാവും- കഷ്ടം! ദൈവമില്ലെന്നു ഭ്രാ
ന്തന്മാര പറയും.

ഗൊ-കു-മെ—ശരി,ജെഷ്ടൻ പറഞ്ഞതെല്ലാം ശരി-എന്നാൽ ജെ
ഷ്ടൻ ഒരു ഭാഗമെ പറഞ്ഞുള്ളൂ- ൟ ജഗത്തിൽ എല്ലാ കാൎയ്യ
ങ്ങളും, ജഗത്തിന്ന സുഖമായും ആഹ്ലാദകരമായും ആവശ്യമു
ള്ള വിധവും തന്നെയാണ എല്ലായ്പൊഴും ഉണ്ടാവുന്നത എന്ന
വന്നാൽ കരുണാകരനായ ഒരു ദൈവം ഉണ്ടെന്ന സമ്മതി
ക്കാം. എന്നാൽ വാസ്തവത്തിൽ കാൎയ്യം അങ്ങിനെ അല്ലെ
ല്ലൊ കാണുന്നത. എത്ര കഠിനമായ ആപത്തുകൾ ലൊക
ത്തിൽ കാണുന്നു- ഒരെടത്തും ദൈവത്തിന്റെ ശക്തി പ്ര
ത്യക്ഷത്തിൽ കാണുന്നതുമില്ല. ജലം കുടിപ്പാൻ കിട്ടാതെ ച
രാചരങ്ങൾ വെന്ത നശിച്ചു പൊവുന്ന ദിക്കിൽ പലപ്പൊഴും
ഒരു തുള്ളി മഴ കിട്ടുന്നില്ല. മഴ ഉണ്ടാവുന്നതിൽ ദൈവീകമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/349&oldid=193423" എന്ന താളിൽനിന്ന് ശേഖരിച്ചത്