താൾ:CiXIV270.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

324 പതിനെട്ടാം അദ്ധ്യായം

ഗൊ-പ—ബുദ്ധിമാന്മാരുടെ ഇപ്പൊഴത്തെ അറിവൊ പണ്ടെ
ത്തെ അറിവൊ ശരിയായുള്ളത എന്ന നിശ്ചയം വന്നുവൊ-

ഗൊ-കു-മെ—അതിനാണ ഇപ്പൊൾ ബുദ്ധിമാന്മാരായുള്ളവര പ
റയുന്ന സംഗതികൾ ആലൊചിക്കണം എന്ന പറയുന്നത.

ഗൊ-പ—എന്നാൽ പറഞ്ഞൊളൂ- സംഗതികൾ കെൾക്കട്ടെ.

ഗൊ-കു-മെ—നിരീശ്വര മതം എന്താണെന്ന ബ്രാഡ്ലാ ചെയ്തി
ട്ടുള്ള വിവരണത്തിന്റെ സാരം ഞാൻ മലയാളത്തിൽ പറ
യാം- നിരീശ്വരമതക്കാരൻ പറയുന്നത—

"ഞാൻ ദൈവം ഇല്ലെന്ന പറയുന്നില്ല, നിങ്ങൾ ദൈവം
"എന്ന പറയുന്നതിന്റെ അൎത്ഥം എനിക്ക മനസ്സിലാവുന്നില്ല
"എന്ന ഞാൻ പറയുന്നു. ദൈവം ഇല്ലെന്ന ഞാൻ പറയെണ
"മെങ്കിൽ നിങ്ങൾ പറയുന്ന ദൈവം എന്ന സാധനം എന്താ
"ണെന്നറിഞ്ഞിട്ട വെണ്ടെ. തനിക്ക ഒന്നും അറിവില്ലാത്ത ഒരു
"സാധനത്തെപ്പറ്റി ഉണ്ടെന്നൊ ഇല്ലെന്നൊ എങ്ങിനെ ഒരുവ
"ൻ പറയും. പിന്നെ ൟ കാണുന്ന ചരാചരങ്ങളെ ഒക്കെ വെ
"വ്വെറെ സൃഷ്ടിചെയ്ത രക്ഷിച്ചും സംഹരിച്ചുംകൊണ്ട ഒരു പ്ര
"ത്യെക സ്രഷ്ടാവ മനുഷ്യന്റെ മാതിരിയിലൊ മറ്റൊ ഒരു ദി
"ക്കിൽ എങ്ങാനും ഉണ്ടെന്ന നിങ്ങൾ പറയുന്നതായാൽ അത
"കെവലം ഇല്ലാത്തതാണ, ശുദ്ധ ഭൊഷ്ക്കാണ എന്ന ഞാൻ പ
"റയും-സംശയമില്ല. ഇങ്ങിനെ അല്ലാതെ മനസ്സിലാവാത്തവി
"ധമുള്ള വാക്കുകളെക്കൊണ്ട ദൈവം ഉണ്ടെന്ന പറയുന്നതായാ
"ൽ എനിക്ക മനസ്സിലായില്ല, അതുകൊണ്ട അതിന ഉത്തരം
"പറയാൻ പാടില്ലെന്നും പറയും. മനസ്സിലാവാത്ത ഒരു സാധ
"നം ഉണ്ടെന്ന ഞാൻ ഒരിക്കലും വിശ്വസിക്കുകയും ഇല്ലാ."

ഇങ്ങിനെയാണ നിരീശ്വരമതക്കാരുടെ സിദ്ധാന്തം.

ഗൊ-പ—ഇത്ര വഷളായ ഒരു സിദ്ധാന്തം ഞാൻ ഇതവരെ കെ
ട്ടിട്ടില്ല. ഇതെല്ലാം വായിച്ചാൽ നിങ്ങളുടെ ബുദ്ധി എങ്ങിനെ
വഷളാവാതിരിക്കും. ലൊകത്തിൽ എവിടെ നൊക്കിയാലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/348&oldid=193420" എന്ന താളിൽനിന്ന് ശേഖരിച്ചത്