താൾ:CiXIV270.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 327

ണവെദന സഹിച്ചുംകൊണ്ട ഒരു നിവൃത്തിയും കിട്ടാതെ മരി
ക്കുന്നു. ഇവിടെ എല്ലാം എന്തകൊണ്ട ദൈവത്തിന്റെ കരു
ണാവത്തായ ശക്തി തന്റെ സൃഷ്ടികളെ സങ്കടത്തിൽ നി
ന്ന രക്ഷിക്കുന്നില്ലാ. പിന്നെ വല്ല സമയങ്ങളിലും ൟ വക
ആപത്തകളിൽനിന്ന നിവൃത്തികൾ സാധാരണ അറിയ
പ്പെടുന്ന കാരണങ്ങളാൽ കിട്ടുമ്പൊൾ അത ദൈവകൃപയാ
ലാണെന്നും മറ്റും പറയുന്നു. ഇതിനെ ആര വിശ്വസിക്കും.
എന്നാൽ പ്രപഞ്ചത്തിൽ ഇങ്ങിനെ ഉണ്ടാവുന്ന സങ്കടങ്ങളെ
ദൈവീകമായ ശക്തികൊണ്ട നിവൃത്തിച്ച കാണുന്നില്ലാത്ത
തിനെ കുറിച്ച നുമ്മൾ ഹിന്തുക്കളും വെറെ മതക്കാരും പറയു
ന്ന കാരണങ്ങൾ എത്ര നിസ്സാരമാണ. ഒന്നാമത ഓരൊ ആ
ൾക്ക വരുന്ന ദു‌ഃഖങ്ങൾ കഴിഞ്ഞ ഒരു ജന്മം അയാൾ ചെയ്ത
പാപത്തിന്ന ദൈവം കൊടുക്കുന്ന ശിക്ഷയാണെന്ന ഹിന്തു
മതത്തിൽ പറയുന്നു. ഒരു തെറ്റിന്ന ചെയ്യുന്ന ശിക്ഷ തെ
റ്റുകാരനെ തന്റെ തെറ്റിന്റെ ശിക്ഷയാണെന്ന അറിയി
ച്ചിട്ട ചെയ്യുന്നതാണ എല്ലായ്പൊഴും നല്ലത. അത വിട്ട ഇ
ന്ന സംഗതിക്കാണ താൻ കഷ്ടം അനുഭവിക്കുന്നത എന്ന

അറിയിപ്പിക്കാതെ ഒരു കഷ്ടം അനുഭവിപ്പിക്കുന്നതിൽ എ
ന്താണ ഫലം. ശിക്ഷ പാപനിവാരണത്തിന്ന വെണ്ടിയാ
ണെങ്കിൽ പാപിയെ അറിയിപ്പിച്ചിട്ടതന്നെ ചെയ്യെണ്ടതല്ലെ.
ഇതിനെപ്പറ്റി വലിയ ഒരു ശാസ്ത്രജ്ഞൻ ഇയ്യെടെ ഒരു ഗ്ര
ന്ഥം ഉണ്ടാക്കിയതിൽ പറഞ്ഞിട്ടുള്ളതിന്റെ സാരം ആ പു
സ്തകത്തിൽനിന്ന വായിച്ച ഞാൻ പറയാം. നെർ തൎജ്ജമയാ
യി പറഞ്ഞാൽ ജെഷ്ടന മനസ്സിലാക്കാൻ പ്രയാസപ്പെടും.
സാരം പറയാം. ൟ മഹാ വിദ്വാൻ പറയുന്നു—

"തന്റെ സമസൃഷ്ടികൾക്ക നാശമൊ ഉപദ്രവമൊ അ
"സഹ്യതയൊ വരുത്തിയ ഒരു കുറ്റക്കാരന്റെ സ്വാഭാവികമാ
"യ ദുഷ്ടബുദ്ധിയെ കളഞ്ഞ അവനെ സന്മാൎഗ്ഗിയാക്കി തന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/351&oldid=193428" എന്ന താളിൽനിന്ന് ശേഖരിച്ചത്