താൾ:CiXIV270.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 321

കാണപ്പെട്ട വ്യാപാരങ്ങളാൽ വിശ്വസിപ്പാനൊ ഊഹിപ്പാ
നൊ പാടില്ലെന്ന മാത്രമാണ. യൂറൊപ്പിൽ ഉള്ള ശാസ്ത്രവിദ
ഗ്ദ്ധന്മാരായ അനെകം മഹാ പുരുഷന്മാർ ൟ സംഗതിയെ
കുറിച്ച പലപ്പൊഴും ആലൊചിച്ച എഴുതീട്ടുള്ള ചില പുസ്തക
ങ്ങൾ ഞാൻ വായിച്ചിട്ടുണ്ട. ഇതിൽ ചിലരുടെ അഭിപ്രായ
ങ്ങളിൽ മുഴുവനുമായി ഞാൻ യൊജിക്കുന്നില്ലെങ്കിലും മറ്റ
ചിലരുടെ അഭിപ്രായങ്ങളിൽ ഞാൻ പൂൎണ്ണമായും യൊജിക്കു
ന്നു. ൟ സംഗതിയിൽ ഞാൻ വായിച്ച പുസ്തകങ്ങളിൽ അ
തി ബുദ്ധിമാനായ ചാൎലസ്സ ബ്രാഡ്ലാ എന്ന സായ്പ ഇയ്യെടെ
എഴുതീട്ടുള്ള ഒരു പുസ്തകമാണ എനിക്ക വളരെ ബൊദ്ധ്യമാ
യത. ഇതിൽ പലെ ബുദ്ധിമാന്മാരായ ആളുകൾ എഴുതീട്ടു
ള്ള പലെ പുസ്തകങ്ങളിൽനിന്നും മറ്റും ഓരൊ അഭിപ്രായ
ങ്ങളും വിവരങ്ങളും വളരെ യുക്തിയൊടെ എടുത്ത ചെൎത്തി
ട്ടുണ്ട. ആ പുസ്തകം എന്റെ തൊല്പെട്ടിയിൽ ഇപ്പൊൾ ഉ
ണ്ട. അതിൽ ചില ഭാഗങ്ങൾ ഞാൻ മലയാളത്തിൽ തൎജ്ജ
മയായി വായിച്ചു കെൾപ്പിക്കാം. എന്നാൽ ജെഷ്ടന എന്റെ
അഭിപ്രായം ശരിയെന്ന ബൊദ്ധ്യപ്പെടും. എന്ന ഞാൻ വി
ശ്വസിക്കുന്നു.

ഗൊ-പ—നീ എന്ത പറഞ്ഞാലും ഏത ബുക്ക വായിച്ചാലും ഞാ
ൻ ൟ ജന്മം ൟശ്വരൻ ഇല്ലെന്ന വിചാരിക്കയില്ല.

ഗൊ-കു-മെ—ഞാൻ എന്ത പറഞ്ഞാലും ഏത ബുക്കു വായിച്ചാ
ലും ജെഷ്ടൻ നിരീശ്വരമതത്തെ കയ്ക്കൊള്ളണ്ടാ. എന്നാൽ
ഞാൻ പറയാൻ പൊകുന്ന സംഗതികൾ നല്ല സംഗതികളാ
യാൽ അത സമ്മതിക്കുമൊ.

ഗൊ-പ—പറഞ്ഞകെൾക്കട്ടെ.

ഗൊ-കു-മെ—സിദ്ധാന്തമായി അഭിപ്രായപ്പെടരുത- സംഗതിക
ളുടെ ഗുണദൊഷങ്ങൾ ആലൊചിക്കണം എന്നാൽ ഞാൻ
പറയാം.


41*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/345&oldid=193413" എന്ന താളിൽനിന്ന് ശേഖരിച്ചത്