താൾ:CiXIV270.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

320 പതിനെട്ടാം അദ്ധ്യായം.

പറയാം. ൟശ്വരനെ ഞാൻ കണ്ടിട്ടില്ലാ. എന്താണ എങ്ങി
നെയാണ ൟശ്വരൻ എന്നതും എനിക്ക വെളിവായി പറ
വാൻ സാധിക്കയില്ല. എന്നാൽ ഞാൻ ൟ ജഗത്തിൽ എ
ങ്ങും വലുതായി അനിൎവ്വചനീയമായി ഒരു ശക്തിയെ അന്ത
ൎഭവിച്ച കാണുന്നുണ്ട. ആ ശക്തിയെയാണ ഞാൻ ൟശ്വര
ൻ എന്ന വിചാരിക്കുന്നതും പറയുന്നതും. ആ ശക്തി ഇന്ന
താണെന്ന വ്യക്തമായി അറിവാനും പറയാനും പ്രയാസം.
അതിനെ കുറിച്ച ഒന്നുമാത്രം ഞാൻ പറയാം. ആ ശക്തിയു
ടെ അഭാവത്തിൽ ജഗത്തിന്നു ഇപ്പൊൾ കാണപ്പെടുന്ന സ്ഥി
തി ഉണ്ടാവാൻ പാടില്ലെന്ന ഞാൻ വിചാരിക്കുന്നു. ൟ ശ
ക്തി സൎവ ചരാചരങ്ങളിലും കാണപ്പെടുന്നു. മനുഷ്യൻ മു
തൽ പിപീലികാ കൃമിവരെയുള്ള ജംഗമങ്ങളിലും പൎവ്വതങ്ങൾ
മുതൽ തൃണപൎയ്യന്തം ഉള്ള സ്ഥാവരങ്ങളിലും സൂൎയ്യൻ മുതൽ
ക്കുള്ള ആകാശചാരികളായി കാണപ്പെടുന്ന സകല ഗ്രഹങ്ങ
ളിലും ഗൊളങ്ങളിലും നക്ഷത്രങ്ങളിലും സകല കാലങ്ങളിലും
കാണ്മാനൊ സ്പൎശനത്താലറിവാനൊ കെൾപ്പാനൊ മന
സ്സിൽ ഗ്രഹിപ്പാനൊ പാടുള്ളതായ സകല സാധനങ്ങളിലും
വിഷയങ്ങളിലും ൟ ഒരു ശക്തിയെ സൂക്ഷ്മമായി ആലൊ
ചിച്ചു നൊക്കുമ്പൊൾ ഞാൻ എല്ലായ്പൊഴും കാണുന്നു. ൟ
ശക്തിയെയാണ ഞാൻ ദൈവം എന്ന വിചാരിക്കുന്നത.

ഗൊ-പ—വരട്ടെ- ദൈവം ഇല്ലെന്നല്ലെ ഗൊവിന്ദൻകുട്ടി പറ
ഞ്ഞത. അതിന്നുള്ള സംഗതികൾ ഒന്നാമത പറഞ്ഞ കെൾ
ക്കട്ടെ. ൟ ചരാചരങ്ങൾ എല്ലാം മനുഷ്യരടക്കം താനെ ഉ
ണ്ടായി എന്നാണ ഗൊവിന്ദൻകുട്ടി പറയുന്നത- അല്ലെ. അ
തിന്റെ സംഗതികൾ ഒന്നാമത ഒന്ന പറഞ്ഞ കെൾക്കട്ടെ-
പിന്നെ മാധവൻ പറയുന്നത കെൾക്കാം.

ഗൊ-കു-മെ—പറയാം. ഒന്നാമത- ൟശ്വരൻ ഇല്ലെന്നല്ല ഞാ
ൻ പറഞ്ഞത. ൟശ്വരൻ ഉണ്ടെന്ന ഇതവരെ ജഗത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/344&oldid=193410" എന്ന താളിൽനിന്ന് ശേഖരിച്ചത്