താൾ:CiXIV270.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

322 പതിനെട്ടാം അദ്ധ്യായം.

ഗൊ-പ—പറയു- കെൾക്കട്ടെ.

ഗൊവിന്ദൻകുട്ടി ബ്രാഡ്ലാവിന്റെ ബുക്ക തൊല്പെട്ടിയിൽ
നിന്ന എടുത്ത കൊണ്ടുവന്നു ചെറിയ ഒരു മെഴുത്തിരി വിളക്ക
കത്തിച്ച അടുക്കെ വെച്ചു കുറെ കടലാസ്സുുകൾ നൊക്കി- എന്നിട്ട.
ഗൊ-കു-മെ—ൟ പുസ്തകത്തിൽ ഓരൊ ദിക്ക വായിച്ച പറയു
ന്നതിന്ന മുമ്പ എന്താണ നിരീശ്വരമതക്കാരുടെ സിദ്ധാന്തം
എന്ന ആകപ്പാടെ ജെഷ്ടനൊട ഒന്ന പറയാം.

അവരുടെ അഭിപ്രായം ൟ ജഗത്ത മുഴുവനും കാൎയ്യകാര
ണ സംബന്ധ ന്യായെന പദാൎത്ഥങ്ങളുടെ സ്വാഭാവികമായ വി
കാരങ്ങളാലും ചെഷ്ടകളാലും അന്യൊന്യസംശ്രയങ്ങളാലും സം
ശ്രയാഭാവങ്ങളാലും അനവധിയായ കാലംകൊണ്ട ക്രമെണ ക്ര
മെണ താനെ ഉണ്ടായി വന്നതാണെന്നാകുന്നു. സൎവ്വ പദാൎത്ഥ
ങ്ങൾക്കും ആദ്യകാരണങ്ങളായി പൃഥിവ്യപ്തെ ജൊ വായ്പാകാശ
ങ്ങളെയൊ അതകളുടെ ഏതെങ്കിലും ഭാഗങ്ങളെയൊ സംഗ്ര
ഹിച്ച അതുകളിൽ നിന്ന ക്രമെണ അതകളുടെ അന്യൊന്യ
സംശ്രയങ്ങളിലും സംശ്രയാഭാവങ്ങളിലും മറ്റ പദാൎത്ഥങ്ങളെ
ഗ്രഹിച്ച ഇപ്രകാരം ക്രമെണ ക്രമെണ അനന്തകൊടി പദാൎത്ഥ
ങ്ങളുടെ ഉത്ഭവങ്ങളെ അനുമാനിക്കുകയും ഗുണിക്കുകയും ചെ
യ്യുന്നു. ഇതിന അതി യുക്തിയുള്ള കാരണങ്ങളെയും കാണിക്കു
ന്നു. ൟശ്വരൻ ഉണ്ടെന്ന അവരെ പറഞ്ഞ ബൊദ്ധ്യപ്പെടുത്താ
ൻ ആരാലും കഴിയുമെന്ന എനിക്ക തൊന്നുന്നില്ല. ദൈവം ഉ
ണ്ടെന്ന പറയുമ്പൊൾ ഇല്ലെന്ന കാണിപ്പാൻ ലക്ഷം സംഗതി
കൾ അവർ കാണിക്കുന്നു. അതാതിന്റെ സ്വഭാവത്തെ വിട്ട ഒ
രു പദാൎത്ഥവും ഒരിക്കലും ലൊകത്തിൽ കാണുന്നില്ലാ. ഹിന്തുക്ക
ളൊ ബുദ്ധന്മാരൊ മഹമ്മദീയരൊ ക്രിസ്ത്യാനികളൊ മറ്റ ഏ
ത വിധമതക്കാരൊ അവരുടെ വെദങ്ങൾ പ്രകാരം ദൈവത്തെ
കുറിച്ച പറയുന്നത ഒന്നുംതന്നെ വാസ്തവത്തിൽ ബുദ്ധിമാന്മാരാ
യ മനുഷ്യൎക്ക ഒത്ത കാണുന്നതുമില്ലാ. ഞാൻ കയ്യിൽ പിടിച്ചിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/346&oldid=193415" എന്ന താളിൽനിന്ന് ശേഖരിച്ചത്