താൾ:CiXIV270.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

316 പതിനെട്ടാം അദ്ധ്യായം.

ൻ വിചാരിക്കുന്നു. മനുഷ്യനെ പ്രപഞ്ചത്തെ അനുസരിച്ച
നടക്കാൻ ദൈവം സൃഷ്ടിച്ച ജന്തുവാണ. അപ്പൊൾ പ്ര
പഞ്ചത്തെ കെവലം വിടാൻ മനുഷ്യന ശക്തി ഒരിക്കലും
ഉണ്ടാവാൻ പാടില്ലാ. ഉണ്ടെന്ന ചിലർ നടിക്കുന്നുണ്ടെങ്കിൽ
അത അവരുടെ വെറും ധിക്കാരമായ ഭൊഷത്വമാണ. അ
ങ്ങിനെയുള്ളവരുടെ നാട്യത്തിൽ യാഥാൎത്ഥ്യത ഉണ്ടെന്ന മറ്റു
ചിലർ വിശ്വസിക്കുന്നുണ്ടെങ്കിൽ അത ശുദ്ധമെ തെറ്റാണ.
ആഹാരം, നിദ്ര, കാമക്രൊധ ലൊഭ മൊഹങ്ങൾ, ഇവകൾ
ഇല്ലാത്ത മനുഷ്യരെ അച്ഛൻ കാണിച്ചു തന്നാൽ അവര പ്ര
പഞ്ചവ്യാജങ്ങളിൽനിന്ന മുക്തന്മാരാണെന്ന ഞാൻ സമ്മതി
ക്കാം. അങ്ങിനെയുള്ള മനുഷ്യർ ഇല്ലെന്നാണ എന്റെ തീൎച്ച
യായ വിശ്വാസം. പിന്നെ മനുഷ്യര എല്ലാം സാധാരണ സ്വ
ഭാവങ്ങളിൽ ഒരു പൊലെയാണ. പഠിപ്പുകൊണ്ടും അറിവുക
ൾകൊണ്ടും ഓരൊ സംഗതികളിൽ പരസ്പരം ഭെദങ്ങൾ കാ
ണാമെങ്കിലും സൂക്ഷ്മസ്വഭാവങ്ങളിൽ അത്ര വലിയ ഭെദങ്ങ
ൾ വരാൻ പാടില്ലാ. അതുകൊണ്ട അച്ഛൻ പറഞ്ഞപ്രകാരം
ആഹാരം, നിദ്ര, മുതലായത ഉപെക്ഷിച്ച ആളുകൾ മനുഷ്യ
രുടെ കൂട്ടത്തിൽ ഇല്ലാ. അച്ഛൻ ആദ്യം പറഞ്ഞ പ്രകാരം
സാധാരണ അറിവില്ലാത്ത മനുഷ്യരുടെ ഉപയൊഗത്തിലെ
ക്ക വെണ്ടി ക്ഷെത്രങ്ങൾ ഏൎപ്പെടുത്തിയതാണെങ്കിൽ അതു
കളെ ഉപയൊഗിപ്പാൻ ആവശ്യമുള്ളവരല്ലെ അതുകളിൽ
പൊയി ദൈവവന്ദനം ചെയ്യെണ്ടു. അച്ഛൻ പറഞ്ഞ പ്രകാ
രം ദൈവം സൎവ്വചരാചരത്തിലും കാണപ്പെടുന്നതും, സൎവ്വ
ജഗൽസൃഷ്ടിസ്ഥിതിസംഹാര ശക്തിയുള്ള ൟശ്വരനുമാണെ
ന്ന ഞാൻ സമ്മതിക്കുന്നു. എന്റെ മനസ്സിന്ന ൟ ബൊദ്ധ്യ
മുണ്ടെങ്കിൽ പിന്നെ ഞാൻ അമ്പലത്തിൽ പൊയി അവിടെ
ഉണ്ടാക്കി വെച്ചിരിക്കുന്ന ബിംബമാണ എന്റെ ൟശ്വര
ൻ എന്ന ഞാൻ ഭാവിച്ച തൊഴുത കുമ്പിടുന്നത വലിയ ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/340&oldid=193401" എന്ന താളിൽനിന്ന് ശേഖരിച്ചത്