താൾ:CiXIV270.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 317

വ്യാജമായ പ്രവൃത്തിയായി വരുന്നതല്ലെ.

ഗൊ-പ—കുട്ടൻ പറയുന്നത കെട്ടാൽ ദൈവ വിചാരം ഉണ്ടാ
വുന്നത വലിയ എളുപ്പമായി തൊന്നുന്നു. ശിവ- ശിവ! കുട്ട
ന ദ്വൈതാദ്വൈത വിചാരത്തെ കുറിച്ച എന്ത നിശ്ചയമു
ണ്ട. ദൈവം സൎവ്വവ്യാപിയാണ- എന്ന ഒരു വാക്ക പറഞ്ഞാ
ൽ അമ്പലത്തിൽ പൊവെണ്ട എന്ന വെക്കാറായൊ. പ്രപ
ഞ്ചവ്യാപാരങ്ങളിൽ നിന്ന മുക്തന്മാരായിട്ടുള്ള ആളുകൾ ഇ
ല്ലെന്ന കുട്ടൻ പറയുന്നുവൊ.

മാ—അതെ- ആഹാര നിദ്രാ മൈഥുനാദികളിൽ വല്ല രൊഗം
നിമിത്തമല്ലാതെ പ്രിയവും സക്തിയും ഇല്ലാത്ത ആളുകൾ
ഇല്ലെന്ന ഞാൻ തീൎച്ചയായി പറയുന്നു.

ഗൊ-പ—ശിവ-ശിവ. എനിക്ക കെട്ടത മതി. എത്ര മഹൎഷിമാർ
ൟ വക ചാപല്യങ്ങളെ ജയിച്ചവരുണ്ട.

മാ—ഉണ്ടെന്ന ഞാൻ വിശ്വസിക്കുന്നില്ലാ.

ഗൊ-പ—എന്നാൽ ശുദ്ധ നിരീശ്വരമതമാണ കുട്ടന ഉള്ളത.

മാ—എനിക്ക നിരീശ്വരമതമല്ലാ- ൟശ്വരൻ ഉണ്ടെന്ന തന്നെ
യാണ ഞാൻ വിശ്വസിക്കുന്നത.

ഗൊ-പ—മഹൎഷിമാരൊ.

മാ—മനുഷ്യര അച്ഛൻ പറഞ്ഞ മാതിരിക്കാരില്ലാ. മഹൎഷിമാരാ.
യാലും മറ്റ ആരായാലും വെണ്ടതില്ലാ.

ഗൊ-പ—ഏഴ മണി കുരുമുളകും ഏഴ വെപ്പിൻ ചപ്പും ഒഴികെ
വെറെ യാതൊരു ആഹാരവും കഴിക്കാത്ത ഒരു യൊഗീശ്വര
നെ ഞാൻ കണ്ടിട്ടുണ്ട. അദ്ദെഹത്തിന്ന ജലപാനംകൂടി ഇല്ലാ.

ഗൊ-കു-മെ—അയാൾ വലിയ സമൎത്ഥനായ ഒരു കള്ളനായിരി
ക്കണം- ജെഷ്ടനെ അയാൾ തൊല്പിച്ചു. എനിക്ക സംശയ
മില്ലാ.

ഗൊ-പ—അയാൾ മഠത്തിൽ എന്റെ കൂടെ ഒൻപത ദിവസം
താമസിച്ചു. ഒൻപത ദിവസവും യാതൊന്നും ഭക്ഷിച്ചിട്ടില്ലാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/341&oldid=193403" എന്ന താളിൽനിന്ന് ശേഖരിച്ചത്