താൾ:CiXIV270.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 315

ൽ എന്ത സംബന്ധമാണ ഉള്ളതെന്ന എനിയും എനിക്ക മന
സ്സിലായില്ല.

ഗൊ-പ—ശരി-അവിടെയാണ ദുൎഘടം. ക്ഷെത്രം ദൈവവന്ദന
സ്ഥലമാണെന്ന ഞാൻ പറഞ്ഞില്ലെ.

മാ—അതെ- അച്ഛൻ പറഞ്ഞത പണ്ടുപണ്ടെ ബുദ്ധിമാന്മാരായ
നമ്മുടെ പൂൎവ്വീകന്മാര സാധാരണ മനുഷ്യൎക്ക ദൈവവിചാര
വും ഭക്തിയും ഉണ്ടാവാൻ വെണ്ടി ഏൎപ്പെടുത്തിയതാണ ക്ഷെ
ത്രങ്ങൾ- എന്നല്ലെ. എന്നാൽ ക്ഷെത്രങ്ങളിൽ പൊവുമ്പൊ
ൾ മാത്രം ദൈവവിചാരവും ഭക്തിയും തൊന്നത്തക്ക വിധം
ബുദ്ധിയുള്ളവരും അന്യത്ര ൟ വിചാരവും ഭക്തിയും ഉണ്ടാ
വാത്തവരും അല്ലെ ക്ഷെത്രത്തിൽ പൊയി വന്ദനം ചെയ്യെ
ണ്ടത. ക്ഷെത്രത്തിൽ പൊവാതെയും ചന്ദനം ഭസ്മം ധരിക്കാ
തെയും ദൈവത്തെക്കുറിച്ച ഭക്തിയും സ്മരണയും ഉള്ളാളുകൾ
ക്ഷെത്രത്തിൽ പൊണമെന്നില്ലെന്നും, അച്ഛൻ പറഞ്ഞ പ്ര
കാരമാണെങ്കിൽ സ്വതെ ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഉപ
കാരത്തിന്ന ബുദ്ധിമാന്മാർ ചെയ്തവെച്ച ഒരു വ്യാജം എന്ന
ല്ലാതെ ക്ഷെത്രവും ദൈവവും ആയി വാസ്തവത്തിൽ യാതൊ
രു പ്രത്യെക സംബന്ധവും ഇല്ലെന്നും ഇപ്പൊൾ സ്പഷ്ടമല്ലെ.

ഗൊ-പ—അദ്വൈതികളായി ആഹാരനിദ്രാവിഹാരാദി പ്രപ
ഞ്ചവ്യാജങ്ങളിൽനിന്ന മുക്തന്മാരായിട്ടുള്ള പരമഹംസന്മാൎക്ക
മാത്രമെ ക്ഷെത്രത്തിൽ പൊവാതെ ഇരിക്കാൻ പാടുള്ളൂ എ
ന്ന ഞാൻ വിചാരിക്കുന്നു. പ്രപഞ്ചത്തെ അനുസരിച്ച നട
ക്കുന്ന നുമ്മൾക്ക പ്രത്യക്ഷമായി ക്ഷെത്രങ്ങൾ വിഗ്രഹങ്ങൾ
മുതലായ സാധനങ്ങളുടെ സഹായം കൂടാതെ ൟശ്വരങ്കൽ
ഭക്തി ഉണ്ടാവാനും ൟശ്വരസ്മരണചെയ്വാനും മഹാ പ്രയാ
സമാണ. സാധിക്കുകയില്ലെന്നതന്നെ പറയാം.

മാ—അച്ഛൻ പറഞ്ഞപ്രകാരം അദ്വൈതികളായി പ്രപഞ്ചവ്യാ
ജങ്ങളിൽനിന്ന മുക്തന്മാരായിട്ടുള്ള മനുഷ്യർ ഇല്ലെന്ന ഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/339&oldid=193399" എന്ന താളിൽനിന്ന് ശേഖരിച്ചത്