താൾ:CiXIV270.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

312 പതിനെട്ടാം അദ്ധ്യായം.

നെ വ്യസനിപ്പിച്ച നിങ്ങളെപ്പൊലെ പഠിപ്പുള്ളവരല്ലാതെ
ഇത്ര ക്രൂരതയൊടെ ചെയ്യുമാറില്ല. നിങ്ങളുടെ പുതുമാതിരി
അറിവ കൊണ്ടും ആലൊചനകൾ കൊണ്ടും എന്തെല്ലാം
നാശങ്ങൾ ഉണ്ടായി തീരുന്നു. അനവധി അനവധി കാല
മായി നൊം ഹിന്തുക്കൾ ആചരിച്ചുവരുന്ന പലെ വിധമായ
സൽകൎമ്മങ്ങളെയും അത നിമിത്തം നുമ്മൾക്ക സിദ്ധിച്ചുവരു
ന്ന ഗുണങ്ങളെയും നിങ്ങൾ കെവലം ത്യജിച്ച ആ വക യൊ
ഗ്യമായ സകല കാൎയ്യങ്ങളെ പറ്റിയും സൂക്ഷ്മാലൊചന ഒ
ന്നും കൂടാതെ അതി കലശലായ പുച്ഛരസത്തൊടെ പരിഹ
സിക്കുന്നത ഞാൻ കാണുന്നു. ൟ സന്മാൎഗ്ഗ സദാചാരവി
ദ്വെഷം ഇംക്ലീഷ പഠിപ്പിനാൽ ഉണ്ടാവുന്നതാണ. മനുഷ്യ
ൎക്ക പഠിപ്പും അറിവും ഉണ്ടാവുന്നത ദൈവവിചാരത്തിന്ന
പ്രതികൂലമായി വന്നാൽ ആ പഠിപ്പും അറിവും കെവലം നി
സ്സാരമായുള്ളതാണ. അവനവന്റെ പൂൎവ്വീകന്മാര ഏത മതം
ആചരിച്ച വന്നുവൊ അതിൽ അവനവന്ന വിശ്വാസം ഉ
ണ്ടാവണം- നിങ്ങൾക്ക ഹിന്തുമതം കെവലം നിസ്സാരമെന്നു
ള്ള അഭിപ്രായമായിരിക്കാം ഇപ്പൊൾ ഉള്ളത എന്ന എനിക്ക
തൊന്നുന്നു. ക്ഷെത്രത്തിൽ മാധവൻ തൊഴുവാൻ പൊകുന്ന
ത ഇയ്യടെ എങ്ങും ഞാൻ കണ്ടിട്ടെ ഇല്ല- ഗൊവിന്ദൻകുട്ടി
യും പൊവാറില്ല. ചന്ദനം ഭംഗിക്കവെണ്ടി തൊടുന്നുണ്ട- ഭ
സ്മം തൊടാറെ ഇല്ലെന്ന തൊന്നുന്നു. കഷ്ടം! നിങ്ങൾ ഇങ്ങി
നെ ആയിത്തീൎന്നുവെല്ലൊ.

മാധവൻ—അച്ഛന ആ വിഷാദം അശെഷം വെണ്ട. എനി
ക്ക നിരീശ്വരമതമല്ല- ൟശ്വരൻ ഉണ്ടെന്നതന്നെയാണ ഞാ
ൻ പലെ സംഗതികളെ ആലൊചിച്ചതിൽ തീൎച്ചയായും വി
ശ്വസിക്കുന്നത- അമ്പലത്തിൽ പൊവെണ്ട എന്നും ഞാൻ
വെച്ചിട്ടില്ല- ഭസ്മം കിട്ടിയാൽ കുറി ഇടുന്നതിന്നും എനിക്ക
വിരൊധം യാതൊന്നുമില്ല. എന്നാൽ ചന്ദനവും ഭസ്മവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/336&oldid=193392" എന്ന താളിൽനിന്ന് ശേഖരിച്ചത്