താൾ:CiXIV270.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 311

ന്ന ഭക്തി, വിശ്വാസം, സ്നെഹം ഇതുകൾ നിങ്ങൾക്ക ക്രമെ
ണ നശിച്ച കെവലം ഇല്ലാതായി വരുന്നു. മാധവൻ ഇപ്പൊ
ൾചെയ്ത പ്രവൃത്തി വിചാരിച്ച നൊക്കുമ്പൊൾ ഇംക്ലീഷ പ
ഠിപ്പ നിമിത്തം മാധവന ഇപ്പൊൾ ഉള്ള അറിവും ആലൊ
ചനകളും ഹെതുവായി അങ്ങിനെ ചെയ്വാൻ എടയായതാ
ണെന്ന ഞാൻ അഭിപ്രായപ്പെടുന്നു. നാടുവിട്ട പൊവാൻ ഉ
റച്ചപ്പൊൾ മാധവന പ്രിയപ്പെട്ട അച്ഛൻ അമ്മ ഇവരെ കു
റിച്ച യാതൊരു സ്മരണയും ഉണ്ടായില്ലെല്ലൊ. തന്റെ മന
സ്സിന്ന സംഗതിവശാൽ ഒരു സുഖക്കെട തൊന്നി അതിന്റെ
നിവൃത്തിക്ക രാജ്യം വിട്ട ഓടിപ്പൊയി. മാധവൻ ഇങ്ങിനെ
ചെയ്യുന്നതിൽ ഞാനും മാധവന്റെ അമ്മയും എത്ര വ്യസ
നിക്കുമെന്ന ലെശംപൊലും മാധവൻ ഓൎത്തില്ല- ഇതിന കാ
രണം, ഞങ്ങളൊട മാധവന ഉള്ള ഭക്തിയുടെയും സ്നെഹ
ത്തിന്റെയും വിശ്വാസത്തിന്റെയും കുറവ തന്നെ- അതി
ന കാരണം ഇംക്ലീഷ പഠിച്ചത എന്ന ഞാൻ പറയുന്നു. ഒ
ന്നാമത മനുഷ്യൎക്ക ദൈവ വിശ്വാസവും ഭക്തിയും വഴിപൊ
ലെ ഉണ്ടാവണം- അത ലെശംപൊലും നിങ്ങൾ ഇംക്ലീഷ പ
ഠിച്ചവൎക്ക ഇല്ലാ- ആ ദൈവവിശ്വാസത്തെയും ഭയത്തെയും
അനുസരിച്ചിട്ടാണ ഗുരുജന വിശ്വാസവും ഭക്തിയും ഉണ്ടാ
വെണ്ടത- ദൈവവിശ്വാസംതന്നെ ഇല്ലെങ്കിൽ പിന്നെ എ
ന്ത ഗുരുജനവിശ്വാസം. കാൎയ്യം എല്ലാം തകരാറതന്നെ- എ
ന്ത ചെയ്യാം.

മാധവൻ—കഷ്ടം!അച്ഛൻ ഇങ്ങിനെ തെറ്റായി എന്നെക്കുറി
ച്ച ധരിച്ചത വിചാരിച്ച ഞാൻ വ്യസനിക്കുന്നു. ഇംക്ലീഷ പ
ഠിച്ചിരുന്നില്ലെങ്കിലും ഞാൻ ൟ കാൎയ്യത്തിൽ ഇത പ്രകാരം
തന്നെ ചെയ്യുമായിരുന്നു. ഇംക്ലീഷ പഠിക്കാത്തവർ ആരും
രാജ്യം വിട്ട പൊവുന്നില്ലെ.

ഗൊ-പ—ൟ വിധം സംഗതികളിൽ അച്ഛനമ്മമാരെ ഇങ്ങി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/335&oldid=193389" എന്ന താളിൽനിന്ന് ശേഖരിച്ചത്