താൾ:CiXIV270.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 313

അമ്പലവും ൟശ്വരനും തമ്മിലുള്ള സംബന്ധം എന്താണെ
ന്ന ഞാൻ അറിയുന്നില്ല- അത എന്താണെന്ന അച്ഛൻ പ
റഞ്ഞ ബൊദ്ധ്യമാക്കിയാൽ അമ്പലത്തിൽ പൊവുന്നതും ഭ
സ്മക്കുറി ഇടുന്നതും സാരമായ പ്രവൃത്തികളാക്കിവെച്ച ഞാ
ൻ മെലിൽ ആചരിച്ച വരാം.

ഗൊ-പ—ഗൊവിന്ദൻകുട്ടിയുടെ അഭിപ്രായമൊ.

ഗൊ-കു-മെ—മനുഷ്യൎക്ക അറിവ് വൎദ്ധിക്കുന്നെടത്തൊളം ദൈ
വവിചാരത്തിന്ന ന്യൂനത സംഭവിക്കുമെന്ന ഞാൻ വിചാരി
ക്കുന്നു. മതം എന്ന പറയുന്നത ഓരൊ മനുഷ്യർ ഉണ്ടാക്കിയ
താണ. അതിന്റെ ഗുണദൊഷത്തെപ്പറ്റി ചിന്തിപ്പാൻ എ
ല്ലാ മനുഷ്യൎക്കും അവകാശമുള്ളതാണ. മതത്തിന്റെ ഗുണ
ദൊഷത്തെപ്പറ്റി ഒന്നും ചിന്തിക്കാതെ പൂൎവ്വീകന്മാര ആച
രിച്ച വന്നതാകയാൽ നൊം ആചരിച്ച വരണം എന്ന പ
റയുന്നത കെവലം തെറ്റാണ.

ഗൊ-പ—ൟ വക അധികപ്രസംഗം ചെയ്വാനാണ ഇംക്ലീഷ
പഠിപ്പ ഒന്നാമത നിങ്ങളെ ഉത്സാഹിപ്പിക്കുന്നത. ഗൊവിന്ദ
ൻകുട്ടിക്ക ദൈവം ഉണ്ടെന്നൊ ഇല്ലെന്നൊ അഭിപ്രായം.

ഗൊ-കു - മെ—എനിക്ക ൟശ്വരൻ എന്നൊരു പ്രത്യെകശക്തി
ഉണ്ടെന്ന വിശ്വാസമില്ല- ജഗത്ത എല്ലാം സ്വഭാവാനുസര
ണമായി ഉണ്ടാവുകയും സ്ഥിതി ചെയ്കയും വൎദ്ധിക്കുകയും ന
ശിക്കുകയും ചെയ്യുന്നു എന്ന ഞാൻ അറിയുന്നു- അതിലധി
കം ഒന്നും എനിക്കറിവില്ല. ൟശ്വരൻ എന്നൊരു സാധന
ത്തെയൊ ആ സാധനത്തിന്റെ വിശെഷവിധിയായ ഒരു
ശക്തിയെയൊ ഞാൻ എങ്ങും കാണുന്നില്ല- പിന്നെ ഞാൻ
അതുണ്ടെന്ന എങ്ങിനെ വിശ്വസിക്കും.

ഗൊ-പ—ശിക്ഷ- മാധവനെക്കാൾ ഒന്ന കവിഞ്ഞുവൊ- മാധ
വന ൟശ്വരൻ ഉണ്ടെന്നുള്ള വിചാരമെങ്കിലും ഉണ്ട. ഗൊ
വിന്ദൻകുട്ടിക്ക അതുംകൂടി ഇല്ല. നിങ്ങൾ രണ്ടാളും ഒരു സ്കൂളി


40*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/337&oldid=193394" എന്ന താളിൽനിന്ന് ശേഖരിച്ചത്