താൾ:CiXIV270.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

300 പതിനെഴാം അദ്ധ്യായം.

പ്രധാനശിപായി—ശരി- ശരി- എനിക്ക ഒരു അണുമാത്രം സം
ശയമില്ല.

എന്ന പറഞ്ഞപ്പൊഴക്ക ശിപായിമാർ നിന്നെടത്തനിന്ന
ഒന്ന എളകി. അന്യൊന്യം മുഖത്തൊടുമുഖം നൊക്കി. കളവ
ഇത്രവെഗം തങ്ങളുടെ യജമാനൻ തുമ്പുണ്ടാക്കിയത ഓൎത്ത വ
ളരെ ആശ്ചൎയ്യപ്പെട്ടു. തങ്ങൾക്ക കല്പന കിട്ടാൻ വൈകി എന്ന
ഭാവത്തൊടെ ഉദ്യൊഗസ്ഥന്റെ മുഖത്തെക്ക നൊക്കിക്കൊണ്ട
നിന്നു.

മാ—ഹൊട്ടെൽ ബട്ലെരുടെ അറിവ ഉണ്ടാവാൻ സംഗതി ഉണ്ടെ
ന്ന എനിക്ക തൊന്നുന്നില്ലാ.

സ്ടെഷൻമാസ്ടർ—(ബഹു ദെഷ്യത്തൊടെ) താങ്കൾ എനി ൟ
കാൎയ്യത്തിൽ ഒന്നും ചെയ്യെണ്ടതില്ലാ-വെണ്ടതെല്ലാം ഉദ്യൊഗ
സ്ഥന്മാർ ചെയ്ത കാൎയ്യം തുമ്പുണ്ടാക്കട്ടെ. എകദെശം ലക്ഷം
കാൎയ്യങ്ങൾ ഇങ്ങിനെയുള്ളവ തുമ്പുണ്ടാക്കിയ മഹാന്മാരാണ
ഇവര. അവരുടെ പ്രവൃത്തി അവർ ചെയ്തകൊള്ളട്ടെ.

മാ—അങ്ങിനെതന്നെ-എനി ഞാൻ ഒന്നും പറയുന്നില്ല—എന്ന
പറഞ്ഞു.

പ്രധാന ഉദ്യൊഗസ്ഥൻ ഉടനെ അവിടുന്ന എഴുനീറ്റ പു
റത്തെക്ക വന്നു ഹൊട്ടെൽ ബട്ലെരെ വിളിക്കാൻ പറഞ്ഞു. ബ
ട്ലെര വളരെ ഭയപ്പെട്ട വിറച്ചുംകൊണ്ട ഉദ്യൊഗസ്ഥന്റെ അടു
ക്കെ വന്നു നിന്നു.

ഉദ്യൊഗസ്ഥൻ—അദ്ദെഹത്തിന്റെ വക മുതൽ നീ കട്ടത എ
വിടെ വെച്ചിരിക്കുന്നു എടുക്ക.

ബട്ലെർ—ഞാനൊ- ആരുടെ മുതൽ- കഷ്ടം! ഞാൻ കട്ടുവൊ.

ഉദ്യൊഗസ്ഥൻ—(ഒരു ശിവായിയൊട) ആ നായിനെ ഇടി.

ബട്ലെർ—അയ്യൊ.

ഉദ്യൊഗസ്ഥൻ—ഇനിയും ഇടി.

ബട്ലെർ—അയ്യയ്യൊ-അയ്യയ്യൊ-ഞാൻ ഒന്നും അറിയില്ലാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/324&oldid=193363" എന്ന താളിൽനിന്ന് ശേഖരിച്ചത്