താൾ:CiXIV270.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം 301.

ഉദ്യൊഗസ്ഥൻ—നല്ലവണ്ണം ഇടീ- കഴുതെ. നിണക്ക ബലം ഇ
ല്ലെ, പ്രധാനശിപായീ- നീ ഇടി- ഇടി- തലക്ക ഇടി.

ബട്ലെർ—അയ്യൊ-അപ്പാ- അപ്പപ്പാ-അപ്പപ്പാ- ചത്തു- ച
ത്തു- ഞാൻ ചത്തു- ദൈവമെ- എന്നെ കൊന്നു.

ഉദ്യൊഗസ്ഥൻ—ഇടിക്ക- എനിയും- ആ നായിനെ ഇടിച്ച
കൊല്ല.

ബട്ലെർ—അപ്പാ-എനിക്ക വെള്ളം കുടിക്കണം. ഞാൻ മരി
ക്കാറായി.

ഉദ്യൊഗസ്ഥൻ—അവന്റെ കയ്പിടിച്ച പിന്നാക്കം മുറിക്കി കെ
ട്ടി മെലൊട്ട വലിച്ച പൊന്തിക്ക- മറ്റൊരു ശിവായി അവ
ന്റെ കാൽ മുന്നൊട്ടും ബലത്തൊടെ വലിക്കട്ടെ.
കല്പിച്ച പ്രകാരം ചെയ്തപ്പൊൾ.

ബട്ലെർ—(വെദന സഹിക്കാൻ പാടില്ലാതെ) അയ്യൊ-അയ്യൊ-
ഞാൻ മുതൽ എടുത്ത തരാം- എടുത്തതരാം.

ഉദ്യൊഗസ്ഥൻ—എവിടെ വെച്ചിരിക്കുന്നു.

ബട്ടുർ—അവിടെ എങ്ങാനും വെച്ചിട്ടുണ്ട- എന്നെ ഒന്ന അഴി
ച്ച വിടെണം.

ഉദ്യൊഗസ്ഥൻ—എവിടെ വെച്ചിരിക്കുന്നു.

ബട്ലെർ—അയ്യയ്യൊ- ഞാൻ കിടക്കുന്ന മുറിയിൽ വെച്ചിട്ടുണ്ട-
കെട്ട അഴിക്കണെ.

സ്ടെഷൻമാസ്ടർ—(മാധവനൊട) കണ്ടില്ലെ- കള്ളൻ, ഇവനാ
ണ കട്ടത- താങ്കൾ മഹാ ദയാ ബുദ്ധിയാണ. ഇപ്പൊൾ മുത
ൽ വരുന്നത കാണാം.

മാധവന ഇത അശെഷം ബൊദ്ധ്യമായില്ലാ- അവൻ
വെദന സഹിക്കാൻ പാടില്ലാഞ്ഞതകൊണ്ട പറഞ്ഞതാണെ
ന്ന തീൎച്ചയായും വിശ്വസിച്ചു- കാൎയ്യവും അതപൊലെ തന്നെ.
അകത്തെക്ക പൊയി, ബട്ലെര വെറുതെ നിന്നു- അയാൾ വ
ശം ഇല്ലാത്ത മുതൽ അയാൾ എങ്ങിനെ എടുത്തകൊടുക്കും- ഏ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/325&oldid=193365" എന്ന താളിൽനിന്ന് ശേഖരിച്ചത്