താൾ:CiXIV270.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം. 299

ഷ്യം തൊന്നി- കുറ്റമല്ലാ ൟ പൊട്ടച്ചാരുടെ മുതൽ കട്ടുപൊയ
ത എന്ന മനസ്സിൽ നിശ്ചയിച്ചു.

മാ—ഞാൻ രാജാവല്ല മലയാളത്തിലെ ഒരു നായരാണ. ഗവ
ൎമ്മെണ്ടിൽ ഉദ്യൊഗമാണ.

ഉദ്യൊഗസ്ഥൻ—ശരി- മുതൽ എത്ര പൊയിട്ടുണ്ട.

മാ—വില തിട്ടമായി പറവാൻ സാധിക്കയില്ല.

സ്ടെഷൻമാസ്ടർ—വളരെ മുതൽ പൊയിട്ടുണ്ട. വളരെ-വളരെ.

മാ—ഏറയും കുറയുമായി ഒരു രണ്ടായിരം ഉറുപ്പികയുടെ മുതൽ
ഉണ്ടായിരിക്കാം. പൊയ സാധനങ്ങളിൽ വില ഏറിയത എ
ല്ലാം എനിക്ക കൽക്കത്താവിൽനിന്ന പുറപ്പെടുമ്പൊൾ മ
ഹാ രാജശ്രീ ഗൊവിന്ദസെൻ സമ്മാനമായി തന്നതായിരുന്നു.
അതകളുടെ വില എനിക്ക നിശ്ചയമില്ലാ.

ഉദ്യൊഗസ്ഥൻ—ഗൊവിന്ദസെനും ഇവിടുത്തെ സ്നെഹിതനൊ?

മാ—അതെ.

ഉദ്യൊഗസ്ഥൻ—കളവുണ്ടായ വിവരം ഒന്ന പറഞ്ഞകെട്ടാൽ
കൊള്ളാമായിരുന്നു.

മാധവൻ ഉണ്ടായ സംഗതികൾ എല്ലാം വിവരമായി പ
റഞ്ഞു. ഉദ്യൊഗസ്ഥൻ എല്ലാം കെട്ട ശെഷം ഒരു പത്ത മിനിട്ട
ഒന്നും മിണ്ടാതെ യോഗീശ്വരന്മാര ധ്യാനത്തിന്ന ഇരുന്നാല
ത്തെ സമ്പ്രദായത്തിൽ നിശ്ചഞ്ചലനായി ആലൊചിച്ചു. ആ
ലൊചനയുടെ അവസാനത്തിൽ ഒരു മന്ദഹാസം ചെയ്തു. വാതു
ക്കൽ നിൽക്കുന്ന തന്റെ പ്രധാനശിപായിയുടെ മുഖത്തെക്ക ഒ
ന്ന നൊക്കി പിന്നെയും ഒരു മന്ദഹാസം ചെയ്തു. തനിക്ക സക
ല സൂക്ഷ്മവും കിട്ടി എന്ന നടിച്ചുകൊണ്ട:

ഉദ്യൊഗസ്ഥൻ—ൟ കളവുണ്ടായത ഹൊട്ടെൽ ബട്ലരുടെ അ
റിവൊടുകൂടിയാണെന്നുള്ളതിലെക്ക എനിക്ക ലെശംപൊലും
സംശയമില്ലാ.

സ്ടെഷൻമാസ്ടർ—ശരി- ശരി- സംശയമില്ലാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/323&oldid=193360" എന്ന താളിൽനിന്ന് ശേഖരിച്ചത്