താൾ:CiXIV270.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

298 പതിനെഴാം അദ്ധ്യായം

വിവരത്തിന്ന ഗൊപീനാഥ ബനൎജ്ജിക്ക അദ്ദെഹം തന്നെ
ടലിഗ്രാഫ അയച്ചു- അതിനവന്ന മറുവടി എനിക്കാണ- ഇ
താ നൊക്കിൻ—എന്ന പറഞ്ഞ ടെലിഗ്രാം ഹെഡാപ്സരെ വ
ക്കൽ കൊടുത്തു.

സ്ടെഷൻ മാസ്ടർ പറഞ്ഞതെല്ലാം മാധവൻ അകായിൽ
നിന്ന കെട്ടു. വളരെ വ്യസനത്തിലാണ തന്റെ അപ്പൊഴത്തെ
സ്ഥിതി എങ്കിലും താൻ മലയാളത്തിലെ ഒരു രാജാവാണെന്നും
ലക്ഷം ഉറുപ്പികയുടെ മുതൽ കളവുപൊയി എന്നും സ്ടെഷൻമാ
സ്ടർ പറഞ്ഞത കെട്ടപ്പൊൾ മാധവൻ ഉറക്കെ ചിറിച്ചുപൊയി.

ഹെഡാപ്സര ടെലിഗ്രാം വായിച്ച തല ഒന്ന കുലുക്കി സ്ടെ
ഷൻമാസ്ടരൊട.

ഹെഡാപ്സര—എനിക്ക രാജാവിനെ ഒന്ന കാണണം. അന്ന്യാ
യത്തിന്റെ വിവരം കുറിച്ചെടുക്കണം—എന്ന പറഞ്ഞു.

സ്ടെഷൻമാസ്ടർ അകത്തപൊയി ഹെഡാപ്സരൊട അക
ത്തെക്ക വരാമെന്ന പറഞ്ഞ ശെഷം അതി കൂറ്റനായ ൟ തു
ലുക്കൻ ഉദ്യൊഗസ്ഥൻ അകത്തെക്ക കടന്നു വളരെ ഭക്തിയൊ
ടെ മാധവന ഒരു സലാംചെയ്ത കൈകൾ രണ്ടും താഴ്ത്തി ഡ്രിൽ
ചെയ്വാൻ നിൽക്കുമ്പൊലെ മാധവന്റെ മുമ്പാകെ നിന്നു.

മാധവൻ വെഗം കസാലയിന്മെൽനിന്ന എണീട്ട ഇദ്ദെ
ഹത്തിന്റെ കൈ പിടിച്ച "താങ്കളെ കണ്ടത വളരെ സന്തൊഷ
മായി" എന്ന പറഞ്ഞ അടുക്കെ കസാലമെൽ ഇരുത്തി വളരെ
താഴ്മയൊടെ സംസാരിച്ചു. ൟ ഉദ്യൊഗസ്ഥന മാധവനെപ്പ
റ്റി വളരെ ബഹുമാനവും സന്തൊഷവും തൊന്നി.

ഉദ്യൊഗസ്ഥൻ—രാജാവവർകൾക്ക ൟ വ്യസനം വന്നതിൽ
ഞാൻ വളരെ വ്യസനിക്കുന്നു- എന്നാൽ കഴിയുന്നത ശ്രമിച്ച
ൟ കുറ്റം തുമ്പുണ്ടാക്കാൻ നൊക്കാം.

മാധവ—ഞാൻ രാജാവല്ലാ.

ഇത പറഞ്ഞ കെട്ടപ്പൊൾ സ്ടെഷൻമാസ്ടൎക്ക വളരെ ദ്വെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/322&oldid=193358" എന്ന താളിൽനിന്ന് ശേഖരിച്ചത്