താൾ:CiXIV270.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

294 പതിനെഴാം അദ്ധ്യായം.

ദിക്ക പരിചയമില്ലാത്തവനാണെന്ന മനസ്സിലായി, തന്റെ കൂ
റ്റുകള്ളന്മാർ രണ്ടാളൊടുകൂടി മുമ്പപറഞ്ഞ വെഷംകെട്ടി പുറ
പ്പെട്ട നുമ്മടെ മഹാ ശുദ്ധാത്മാവായ മാധവനെ ഇങ്ങിനെ ച
തിച്ചതാണ. ആ കള്ളന്മാർ മാധവന്റെ വണ്ടിയിൽനിന്ന സാ
മാനവും എടുത്ത സ്ടെഷനിൽനിന്ന കുതിച്ച ഓടിപ്പൊയ്ക്കളക
യും ചെയ്തു.

എനി എന്ത നിവൃത്തി ഈശ്വരാ എന്ന വിചാരിച്ച മാധ
വൻ ഓടി സ്ടെഷൻമാസ്ടരുടെ മുറിയിൽ ചെന്നു.

മാധവൻ—ഇതാ എന്റെ സാമാനങ്ങൾ എല്ലാം കളവപൊയി
രിക്കുന്നു- ഞാൻ അന്യ രാജ്യക്കാരനാണ- എന്നെ ദയവചെ
യ്ത സഹായിക്കണെ.

സ്ടെഷൻമാസ്ടർ—പൊല്ലീസ്സകാരൊട പൊയി പറയൂ.

മാ—പൊല്ലീസ്സകാരെ ആരെയും കാണുന്നില്ലാ.

സ്ടെ—അതിന ഞാൻ എന്തചെയ്യും.

മാ—ഞാൻ അന്യദിക്കുകാരനാണ.

സ്ടെ—അതിന ഞാൻ എന്തചെയ്യും.

മാ—എനിക്ക ൟ ദിക്കിൽ ആരും പരിചയമില്ലാ.

സ്ടെ—അതിന ഞാൻ എന്തചെയ്യും.

മാ—നിങ്ങൾ എനിക്ക വല്ല സഹായവും ചെയ്യാഞ്ഞാൽ ഞാ
ൻ വളരെ കുഴങ്ങി പൊവുമെല്ലൊ.

സ്ടെ—പൊല്ലീസ്സകാരൊട പൊയി പറയൂ. പൊട്ടർ ൟ മനുഷ്യ
ന പൊല്ലീസ്സകാരെ കാണിച്ചു കൊടുക്കൂ- ഇവിടെ പൊല്ലീസ്സ
കാര ആരും ഇല്ലെങ്കിൽ പൊല്ലീസ്സകച്ചെരി കാണിച്ചുകൊടുക്കൂ.

പ്ലാറ്റഫൊറത്തിൽ പൊല്ലീസ്സകാരെ കണ്ടില്ലാ. പൊല്ലീ
സ്സകച്ചെരിയിൽ ചെന്നപ്പൊൾ അവിടെ വാതിൽ അടച്ചിരിക്കു
ന്നു. ആ ദിക്കിൽ നുമ്മളുടെ ബ്രിട്ടീഷ ഇൻഡ്യയിലെ പൊല്ലീ
സ്സകാര അല്ല. ൟ കളവ പൊയതും ബ്രിട്ടീഷ ഇൻഡ്യക്ക പുറ
ത്ത ഒരു രാജ്യത്തവെച്ചാണ. മാധവന്റെ പിന്നാലെതന്നെ ഹൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/318&oldid=193343" എന്ന താളിൽനിന്ന് ശേഖരിച്ചത്