താൾ:CiXIV270.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം. 295

ട്ടെലിലെ ബട്ലർ കൂടിയിരിക്കുന്നു. സാമാനം ഉണ്ടാക്കിയതിന്ന ഒ
ന്നര ഉറുപ്പിക ചാൎജ്ജുണ്ടു— വെണമെങ്കിൽ തിന്നൊളണം-പണം
തരണം- എന്ന പറഞ്ഞ പിന്നാലെ വരുന്നു.

മാ—ഞാൻ സാധനങ്ങൾക്കൊന്നും ആവശ്യപ്പെട്ടിട്ടില്ല- ആ ക
ള്ളനല്ലെ പറഞ്ഞത. ഞാൻ എന്തിനാണ പണം തരുന്നത.

ബട്ലർ—നിങ്ങളാണ പറഞ്ഞത- നിങ്ങൾ പണം തരണം.
എന്ന പറഞ്ഞ പിന്നെയും പിന്നാലെ വിടാതെ കൂടി.
പൊല്ലീസ്സകാരെ ഒരാളെയും കാണാത്തതിനാൽ മാധവൻ
പിന്നെയും തീവണ്ടി സ്ടെഷനിലെക്കതന്നെ മടങ്ങി വന്നു സ്ടെ
ഷൻമാസ്ടരുടെ അടുക്കെ പൊയി.

മാ—പൊല്ലീസ്സകാരെ ആരെയും കാണുന്നില്ലാ.

സ്ടെ—അതിന ഞാൻ എന്തചെയ്യും.

ബട്ലർ—(സ്ടെഷൻമാസ്ടരൊട) ഇദ്ദെഹം ഹൊട്ടെലിൽ വന്ന
സാമാനങ്ങൾക്ക കല്പന കൊടുത്തു. ഉണ്ടാക്കി കൊണ്ടുവന്ന
ശെഷം ഇപ്പൊൾ വില തരുന്നില്ലാ.

സ്ടെ—(മാധവനൊട) അത എന്താണ കൊടുക്കാത്തത.

മാ—നിങ്ങൾ കല്പിച്ചാൽ കൊടുക്കാം- എന്റെ കയ്യിൽ ഉള്ള മു
ഴുവൻ പണവും കൊടുക്കാം- എന്നാൽ നിങ്ങൾ എനിക്ക ഒ
രു ഉപകാരം മാത്രം ചെയ്യണം- ഞാൻ ഇങ്ങിനെ സങ്കടത്തി
ൽ പെട്ട ഒരു മനുഷ്യനല്ലെ. എന്റെ ഒരു സ്നെഹിതന ഒരു ടെ
ലിഗ്രാം (കമ്പിവൎത്തമാനം) അയച്ച തരണം.

സ്ടെ—നെരം ആറമണി കഴിഞ്ഞുവെല്ലൊ. ആരാണ സ്നെ
ഹിതൻ.

മാ—മെസ്ടർ ഗൊപീനാഥബനൎജ്ജി എന്റെ ഒരു സ്നെഹിത
നാണ- അദ്ദെഹത്തിനെ കാണ്മാനാണ ഞാൻ പൊവുന്ന
ത. അദ്ദെഹത്തിന്ന ഒരു കമ്പി ഇപ്പൊൾതന്നെ അയച്ചതര
ണം.

"ഗൊപീനാഥബനൎജ്ജി" എന്ന പെര കെട്ടപ്പൊൾ എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/319&oldid=193350" എന്ന താളിൽനിന്ന് ശേഖരിച്ചത്