താൾ:CiXIV270.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം. 293

വന്നു നൊക്കുമ്പൊൾ അവിടെ വെച്ചിരുന്ന തന്റെ വക യാ
തൊരു സാമാനങ്ങളെയും കണ്ടില്ലാ- പിയൊനുമില്ലാ- സബ്ബജ
ഡ്ജിയുമില്ലാ- സാമാനങ്ങൾ എല്ലാം ആ തടിച്ച പ്യൂൻ എടുത്ത
കൊണ്ടുപൊയി എന്ന ആ വണ്ടിയിൽ ഉണ്ടായിരുന്ന ഇംക്ലീഷ
അറിഞ്ഞകൂടാത്ത ചില വഴിയാത്രക്കാര കയ്കൊണ്ടുംമറ്റും കാ
ണിച്ച മാധവനെ മനസ്സിലാക്കി. മാധവൻ പിന്നെയും എന്തി
നാണെന്നും എവിടക്കാണെന്നും മാധവനതന്നെ നിശ്ചയമില്ലാ
തെ പ്ലാട്ടഫൊറത്തിൽ അങ്ങൊട്ടും ഇങ്ങൊട്ടും ഒരു ഭ്രാന്തന്റെ
മാതിരി ഓടി- അപ്പൊഴക്ക വണ്ടി എളകി പൊകയും ചെയ്തു.

മാധവന അപ്പൊൾ ഉണ്ടായ പരിഭ്രമവും വ്യസനവും മ
തിയാകുംവണ്ണവും ശരിയാകുംവണ്ണവും പറഞ്ഞ എന്റെ വായ
നക്കാരെ ധരിപ്പിപ്പാൻ എന്നാൽ പ്രയാസം. താൻ അപ്പൊൾ
ഇട്ടിട്ടുള്ള കുപ്പായവുംതൊപ്പിയും കാലൊറയും ബൂട്സും ഒരു ചെ
റിയ ഉറുമാലും രണ്ട ഉറുപ്പികക്കൊമറ്റൊ ചില്ലറയും ഒരു റിവൊ
ൾവർ പൊക്കറ്റിൽ ഉണ്ടായിരുന്നതും താൻ എല്ലായ്പൊഴും ധരി
ച്ചവരുന്ന ഒരു സാധാരണ ഗഡിയാളും ഒരു റയിൽവെ ടിക്കെ
റ്റും ഒഴികെ മറ്റ സകല സാധനങ്ങളും പൊയി. പൊയ സാധ
നങ്ങളിൽ ഏറ്റവും വിലപിടിച്ച സാധനങ്ങൾ ബാബുഗൊവി
ന്ദസെൻ, കൊടുത്ത പൊൻഗഡിയാളും ചങ്ങലയും ഒരു വില
യുള്ള ദന്തത്തിന്റെ എഴുത്ത പെട്ടിയും വിശെഷമായ നീരാള
ത്തിന്റെ ഉടുപ്പുകളും ആണ. പാവം- സാധു മാധവൻ അന്ധ
നായി പ്ലെട്ടഫൊറമിൽ കുറെ നിന്നു- വണ്ടിയും പൊയി. സ്വ
ത്തക്കൾ സകലവും അലഹബാദിലെ സബ്ബജഡ്ജിയും കൊണ്ടു
പൊയി.

ൟ ഷിയർ ആലിഖാൻ എന്ന കള്ളപ്പെർ പറഞ്ഞു പെരു
ങ്കള്ളൻ ൟ വക പ്രവൃത്തിയാൽ വളരെ പണം തട്ടിപ്പറിച്ചവ
നാണ. മാധവനെ ഇവനും ഇവന്റെ കൂട്ടരുംകൂടി വൈകുന്നെ
രം പലഹാരം കഴിപ്പാൻ എറങ്ങിയ സ്ടെഷനിൽ വെച്ചു കണ്ടു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/317&oldid=193338" എന്ന താളിൽനിന്ന് ശേഖരിച്ചത്