താൾ:CiXIV270.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

292 പതിനെഴാം അദ്ധ്യായം

ഇതകൾ കൊണ്ടുവാ—എന്ന കല്പിച്ചു.

ബൊയി "എസ്സാർ" എന്ന പറഞ്ഞ കല്പിച്ച സാധനങ്ങ
ൾ കൊണ്ടുവരാൻ ഓടിപ്പൊയി.

സബ്ബജഡ്ജിഅവർകളും മാധവനും ഓരൊ കസാലയിന്മെ
ൽ ഇരുന്നു- ഉടനെ സബ്ബജഡ്ജി അവർകൾ കസാലമെൽ നി
ന്ന എഴുനീറ്റ "ഓ— എന്റെ മകനെകൂടി ഞാൻ കൂട്ടിക്കൊണ്ട
വരട്ടെ- അവൻ ഒന്നാംക്ലാസ്സ വണ്ടിയിൽ അവന്റെ അമ്മ
യൊടു കൂടി ഇരിക്കുന്നു. ഞാൻ ആ വണ്ടിയിൽ നിന്ന എറങ്ങു
മ്പൊൾ തന്നെ അവൻ ശാഠ്യം പിടിച്ച ഒന്നിച്ച വരാൻ കര
ഞ്ഞു. എന്നൊടു കൂടിയല്ലാതെ ആ ചെക്കൻ ഭക്ഷണം കഴിക്ക
യില്ലാ. ഞാൻ ഒരു നിമിഷത്തിലകത്ത വരും" എന്ന പറഞ്ഞ
ഗഡിയാൾ ഒന്ന എടുത്ത നൊക്കി എനി വണ്ടി പുറപ്പെടാൻ
പതിനാല മിനിട്ട ഉണ്ട- എന്ന പറഞ്ഞ സബ്ബജഡ്ജി വെഗം
പുറത്തെക്ക പൊയി. കുട്ടിയെ കൊണ്ടുവരാൻ പൊയത മാധവ
ന അതി സന്തൊഷമായി. മാധവൻ അവിടെ ഇരുന്നു. അപ്പൊ
ഴക്ക ബട്ട്ലർ കല്പനപ്രകാരം ഓരൊ സാധനങ്ങൾ കൊണ്ടു വന്ന
വെച്ച തുടങ്ങി. മാധവൻ സബ്ബജഡ്ജിയുടെ വരവും കാത്തിരു
ന്നു. അഞ്ച മിനിട്ട കഴിഞ്ഞു- ആറ കഴിഞ്ഞു- ഏഴ- എട്ട- ഒമ്പത-
പത്ത മിനിട്ടായി. അപ്പൊൾ മാധവൻ എണീട്ട ഇദ്ദെഹം എ
ന്താണ വരാത്തത എന്ന ആലൊചിച്ചു. അടുക്കെ നില്ക്കുന്ന ബ
ട്ലർ "എനി നാല മിനിട്ടെ ഉള്ളൂ. ൟ സാധനങ്ങൾ എല്ലാം
ആറി ചീത്തയായി തുടങ്ങി" എന്ന പറഞ്ഞു.

മാധവൻ "അദ്ദെഹം വന്നില്ലല്ലൊ" എന്ന പറഞ്ഞ വെ
ഗം പുറത്തെക്ക എറങ്ങി - ആദ്യം ഒന്നാംക്ലാസ്സ വണ്ടികൾ കെ
ട്ടിയ ദിക്കിലെക്ക ഓടി. ആ വണ്ടികളുടെ വാതുക്കൽ എല്ലാം
പൊയി- മിസ്ടർ ഷിയർ ആലിഖാൻ സബ്ബ്ജഡ്ജി- ഷീയർ ആ
ലിഖാൻ സബ്ബജഡ്ജി എന്ന ഉറക്കെ വിളിച്ചു. ആരും ഉരിയാട്ടി
ല്ലാ- മാധവൻ വല്ലാതെ ഒന്ന ഭൂമിച്ചു- താൻ കയറിയ വണ്ടിയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/316&oldid=193335" എന്ന താളിൽനിന്ന് ശേഖരിച്ചത്