താൾ:CiXIV270.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം. 291

സബൊൎഡിനെറ്റ ജഡ്ജി ഷിയർ ആലിഖാൻ അവർകൾ മാ
ധവന്റെ കയ്യും പിടിച്ച വണ്ടിയിൽ നിന്ന പ്ലാറ്റഫൊറത്തി
ലെക്ക എറങ്ങി "പിയൊൻ "പിയൊൻ" എന്ന ഉറക്കെ വിളി
ച്ചു. അപ്പൊൾ ഒരു കുപ്പായവും പഗിഡിയും അരപ്പട്ടയും മറ്റും
ഇട്ട മുറുക്കിയ ഒരു താടിക്കാരൻ അതി കൂറ്റൻ പട്ടാണി അടു
ത്ത ഒരു വണ്ടിയിൽ നിന്ന പുറത്ത ചാടി. "സാബ്ബ് "എന്ന അ
തി ഭയഭക്തിയൊടെ പറഞ്ഞു കൊണ്ട സബ്ബജഡ്ജി അവർകളു
ടെ അടുക്കെ വന്ന നിന്നു.

ഷിയർ ആലിഖാൻ—നീ ൟ വണ്ടിയിൽ കയറി ഇദ്ദെഹത്തി
ന്റെ ൟ സാമാനങ്ങൾ എല്ലാം നൊക്കി ബന്തൊവസ്തായി
ഇവിടെ ഇരിക്കണം. ഞങ്ങൾ റിപ്രെഷമണ്ട റൂമിൽ (പല
ഹാരങ്ങൾ മുതലായത സായ്പന്മാൎക്കും മറ്റും തെയ്യാറാക്കി
വെച്ചിരിക്കുന്ന മുറിയിൽ) പൊയി വരട്ടെ—എന്ന പറഞ്ഞു.
ഹൊ- സാബ്ബ് - എന്ന പറഞ്ഞ അവൻ മാധവൻ ഇരു
ന്ന വണ്ടിക്കകത്ത പൊയി സാമാനങ്ങളുടെ അടുക്കെ ബഹു ജാ
ഗ്രതയൊടെ നിന്നു.

സബൊൎഡിനെറ്റ ജഡ്ജി അവർകൾ മാധവന്റെ കൈ
വിടാതെ പിടിച്ചും കൊണ്ട ഓരൊ നെരംപൊക്കും പറഞ്ഞ റി
പ്രെഷമണ്ട റൂമിലെക്കു കടന്നു.

ഷി—എന്താണ നുമ്മൾ തിന്നുന്നത. (എന്ന മാധവനൊട.)

മാ—താങ്കളുടെ ഇഷ്ടംപൊലെ.

ഷി—മാംസാഹാരങ്ങൾക്കും വൈനിനും താങ്കൾക്ക വിരൊധമി
ല്ലായിരിക്കും.

മാ—വിരൊധമില്ലാ.

ഷി—ശരി- "ബൊയി - ബൊയി" -എന്ന വിളിച്ചു.

ബൊയി "എസ്സാർ"എന്ന നിലവിളിച്ചുകൊണ്ട ഓടി
എത്തി.

ഷി—മട്ടൻ ചൊപ്സ, കട്ലസ, ബ്രെഡ്ഡ്, ചീസ്സ, "ഷെറിവയൻ"

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/315&oldid=193332" എന്ന താളിൽനിന്ന് ശേഖരിച്ചത്