താൾ:CiXIV270.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം. 275

ചയക്കാരും ഇല്ലാ. താങ്കൾക്ക അകാരണമായി ൟ ആദര
വ എന്നിൽ ഉണ്ടായത എന്റെ ഭാഗ്യമാണെന്ന ഞാൻ വി
ചാരിക്കുന്നു.

ചത്ത നരിയുടെ ശവം കുറെ നെരം നൊക്കി നിന്ന വി
വരങ്ങൾ എല്ലാം പാൎക്ക കീപ്പറെ അറിയിച്ച, എല്ലാവരുംകൂടി പാ
ൎക്കഗെറ്റിലെക്ക വന്നു. അവിടെ നില്ക്കുന്ന നാല അത്യുന്നത
ങ്ങളായ കുതിരകളെ കെട്ടിയ ഒരു തുറന്ന ബഹു വിശെഷമായ
വണ്ടിയിൽ ബാബുമാരും മാധവനും കയറി ബാബു ഗൊവിന്ദ
സെന്റെ വീട്ടിലെക്ക പൊകയും ചെയ്തു.

ബാബു ഗൊവിന്ദസെനും അനുജൻ ചിത്രപ്രസാദസെ
നും കല്ക്കത്താവിൽ ഉള്ള കൊടീശ്വരന്മാരിൽ അഗ്രഗണ്യന്മാരാ
യിരുന്നു. അവരുടെ ബങ്കളാവിന്റെ പെര അമരാവതി എന്നാ
ണ. പ്രത്യെകിച്ച തെരുക്കളിൽ നിന്ന വിട്ട നാലഭാഗവും അ
തി മനൊഹരങ്ങളായ പുഷ്പവാടികളെക്കൊണ്ട ചുറ്റപ്പെട്ടിട്ടാ
ണ ബങ്കളാവുകൾ നില്ക്കുന്നത. ൟ വലിയ തൊട്ടത്തിലെ
ക്ക ഏകദെശം അടുക്കാറായപ്പൊഴക്ക തന്നെ മാധവന്റെ മ
നസ്സിൽ ബഹു ആശ്ചൎയ്യ രസമാണ ഉണ്ടായത. നാലഞ്ച അ
ത്യുന്നതങ്ങളായ മാളികകൾ ദൂരത്തനിന്ന വെളുവെളെ ആകാ
ശത്തിലെക്ക ഗൊപുരങ്ങളൊടു കൂടി ഉയൎന്ന നില്ക്കുന്നത കണ്ട
മാധവൻ വിസ്മയിച്ചു പൊയി. ഇത്ര ഉയരമുള്ള മാളികകൾ ഇ
തിന മുമ്പ താൻ കണ്ടിട്ടില്ലെന്ന ഉള്ളിൽ മാധവൻ നിശ്ചയി
ച്ചു. ൟ ബങ്കളാവുകളുടെ ഉന്നതങ്ങളായ ഗെറ്റവാതിലുകൾ
കടന്ന മുതൽ മാധവന കാണപ്പെട്ട സകല സാധനങ്ങളും അ
ത്യാശ്ചൎയ്യകരമായിരുന്നു. ഇത സാക്ഷാൽ ദെവെന്ദ്രന്റെ അമ
രാവതിതന്നെ ആയിരിക്കുമൊ എന്ന തൊന്നിപ്പൊയി. ദ്രവ്യം
നിൎദ്ദാക്ഷിണ്യമായി ചിലവ ചെയ്ത ചെയ്യിപ്പിച്ചിട്ടുള്ള വെലകള
ല്ലാതെ അവിടെ ഒന്നും മാധവൻ കണ്ടില്ല. അത്യുന്നതങ്ങളായി
അനല്പങ്ങളായ ശില്പ വെലകളൊടു കൂടിയ ഗെറ്റവാതിൽ ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/299&oldid=193272" എന്ന താളിൽനിന്ന് ശേഖരിച്ചത്