താൾ:CiXIV270.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

276 പതിനാറാം അദ്ധ്യായം

ടന്നപ്പൊൾ ബങ്കളാവുകളുടെ ഉമ്രത്തെക്ക അദ്ധചന്ദ്രാകാരമാ
യി ഒരു വഴിയാണ കണ്ടത. വിശെഷമായ ചരൽ, പൂഴി ഇതക
ൾ ഇട്ട ഇടിച്ച നിരത്തി അതി വിസ്താരത്തിൽ കിടക്കുന്ന ആ
വഴിയും അതിന്റെ രണ്ടഭാഗങ്ങളിലും വലക്കെട്ട മാതിരിയിൽ
വെള്ളിപ്പൂച്ചായ ചെമ്പ അഴികളെക്കൊണ്ട വിചിത്രതരമായ
പണിത്തരത്തിൽ വെലികൾ വെച്ച അതകളിൽ അതി സുരഭി
കളായും മനൊഹരങ്ങളായും ഉള്ള പൂവള്ളികൾ പിടിപ്പിച്ചിരി
ക്കുന്നതും അതകൾക്ക സമീപം അയ്യഞ്ച ആറാറ ഫീട്ട ദൂരമാ
യി റൊഡിൽ മനൊജ്ഞമായ ആകൃതികളിൽ മാർബൾ എ
ന്ന കല്ലുകൊണ്ട അവിടവിടെ ഉണ്ടാക്കിവെച്ച കൃത്രിമ ജലാശ
യങ്ങളും കണ്ടാൽ ആരുടെ മനസ്സ വിനൊദിക്കയില്ല. ആ അമ
രാവതിയിലെ എല്ലാ വാസ്തവങ്ങളും പറയുന്നതായാൽ ഞാൻ
ൟ എഴുതുന്ന മാതിരിയിൽ ഒരു നാലഞ്ച പുസ്തകങ്ങൾ എഴുതെ
ണ്ടിവരും. ബങ്കളാവുകളുടെ ഉമ്രത്ത വണ്ടിയിൽനിന്ന ഇറങ്ങി
നാലഭാഗവും നൊക്കിയപ്പൊൾ താൻ എന്തൊ ഒരു സ്വപ്നമൊ
മറ്റൊ കാണുന്നതൊ എന്ന മാധവന തൊന്നിപ്പൊയി. മനസ്സി
ന്ന അതി കൌതുകകരമല്ലാത്ത ഒരു സാധനവും എങ്ങും മാധ
വൻ കണ്ടില്ലാ. ബങ്കളാവിലെ ഓരൊ മുറികളും അതിൽ ശെഖ
രിച്ച ഭംഗിയായി വെച്ചിട്ടുള്ള സാമാനങ്ങളും കണ്ടിട്ട മാധവൻ
അത്ഭുതപ്പെട്ടു. പലെ മാതിരിയിൽ സ്വൎണ്ണ ഗിൽട്ടിട്ട പച്ചവില്ലൂസ്സ,
നീരാളപ്പട്ട മുതലായ വിശെഷമാതിരി തുണികൾ കൊണ്ട വെ
ലചെയ്ത കിടക്കകൾ തറച്ചതും പലെവിധം അതി മൊഹനമാ
യ കൊത്ത വെലകളൊടുകൂടിയതും ആയ കസാലകൾ, കൊച്ചു
കൾ, ഓരൊ വിസ്തീൎണ്ണങ്ങളായി അത്യുന്നങ്ങളായ മുറികളിൽ
നിരത്തി വരി വരിയായി വെച്ചവ അസംഖ്യം. മാർബൾ എ
ന്ന വെള്ളക്കല്ലു കൊണ്ടും വിശെഷമായ മരത്തരങ്ങൾ കൊണ്ടും
ദന്തം കൊണ്ടും മറ്റും ഇംക്ലീഷമാതിരിയായി ഉണ്ടാക്കിയ അതി
കൌതുകമായ പലെ വിധം മെശകൾ. നാല കൊൽ ആറ കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/300&oldid=193275" എന്ന താളിൽനിന്ന് ശേഖരിച്ചത്