താൾ:CiXIV270.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

274 പതിനാറാം അദ്ധ്യായം.

മാ—ഒരു ഹൊട്ടെലിൽ.

രാജ്യം കാണ്മാൻ വന്നതായിരിക്കും.

മാ—അതെ.

താങ്കളുടെ മലബാർ രാജ്യക്കാരെ എനിക്ക വളരെ ബഹു
മാനമാണ. താങ്കളുടെ ചെറുപ്പ വയസ്സും കൊമളാകൃതിയും അ
തി ധൈൎയ്യവും മിടുക്കും കണ്ട ഞങ്ങൾ വളരെ സന്തൊഷിക്കു
ന്നു. ഞാൻ ൟ ദിക്കിൽ ഒരു കച്ചവടക്കാരനും ഗ്രഹസ്ഥനുമാണ.
എന്റെ പെര ബാബുഗൊവിന്ദസെൻ എന്നാണ. എന്റെ അ
ടുക്കെ നില്ക്കുന്ന ഇയാളുടെ പെര ഗൊപീനാഥ ബനൎജ്ജി എ
ന്നാണ. ഇദ്ദെഹം എന്റെ കൂട്ടു കച്ചവടക്കാരനാണ. ൟ നില്ക്കു
ന്നാളുടെ പെർ ബാബുചിത്ര പ്രസാദസെൻ എന്നാണ. ഇദ്ദെ
ഹം എന്റെ അനുജനാണ. ൟ ചെറുപ്പക്കാരൻ എന്റെ മക
നാണ. ഗവൎമ്മെണ്ട ഉദ്യൊഗമായി ബൊമ്പായിൽ താമസമാണ.
ബാബുകെശവചന്ദ്രസെൻ എന്നാണ പെര. താങ്കൾ വെറെ പ്ര
കാരം നിശ്ചയങ്ങൾ ഒന്നും ചെയ്ത പൊയിട്ടില്ലെങ്കിൽ ൟ കല്ക്ക
ത്തായിൽ താമസം ഉള്ള ദിവസങ്ങളിൽ ഞങ്ങടെ ആതിത്ഥ്യം
ദയവ ചെയ്ത സ്വീകരിച്ച ഞങ്ങടെ ബങ്കളാവുകളിൽ താമസമാ
ക്കാൻ ഞങ്ങൾ വളരെ അപെക്ഷിക്കുന്നു. എന്റെ മകൻ കെ
ശവ ചന്ദ്രസെൻ ഒരു ആഴ്ചവട്ടത്തിന്നുള്ളിൽ ബൊമ്പായിലെ
ക്ക പൊവുന്നുണ്ട. ആ സമയത്തിനുള്ളിൽ താങ്കളും മലബാറി
ലെക്ക തിരിയപ്പൊവാൻ വിചാരിക്കുന്നുവെങ്കിൽ രണ്ട പെൎക്കും
കൂടി സുഖമായി ബൊമ്പായി വരെ പൊവുകയും ചെയ്യാമെ
ല്ലൊ.

സവിനയം ഒന്നാന്തരം ഇംക്ലീഷിൽ അത്യാദരവൊടെ
ൟ മഹാ യൊഗ്യനായ മനുഷ്യൻ പറഞ്ഞ വാക്ക മാധവന്റെ
മനസ്സിനെ വളരെ ലയിപ്പിച്ചു.

മാ—താങ്കളുടെ ആതിത്ഥ്യം ഞാൻ ആദരവൊടു കൂടി സ്വീകരി
ക്കുന്നു. എനിക്ക ൟ രാജ്യത്ത യാതൊരു ബന്ധുക്കളൂം പരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/298&oldid=193269" എന്ന താളിൽനിന്ന് ശേഖരിച്ചത്