താൾ:CiXIV270.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം. 265

ഇരിക്കും— എന്നാലൊ.

അപ്പൊഴക്ക ഗൊവിന്ദൻകുട്ടിമെനവൻ അകത്തെക്ക ക
ടന്ന വന്നു.

ഗൊവിന്ദൻകുട്ടിമെനവൻ—ഞങ്ങൾക്ക എന്താണ ബിലാത്തി
ക്ക പൊവാൻ കപ്പൽ കിട്ടുകയില്ലെ— നീ ഒന്നുകൊണ്ടും വ്യസ
നിപ്പാനില്ലാ—ഞങ്ങൾ ജീവനൊടുകൂടി ഇരുന്നുവെങ്കിൽ മാ
ധവനെ ഞങ്ങൾ ഒന്നിച്ച കൊണ്ടുവരും.

എന്നും പറഞ്ഞ ഗൊവിന്ദൻകുട്ടിമെനവൻ അമ്മയെ വി
ളിച്ച തനിക്ക പുറപ്പെടാൻ വെണ്ടുന്നതെല്ലാം ഒരുക്കാൻ പൂവ
രങ്ങിലെക്ക പൊയി.

ഇ—(ഗൊവിന്ദ‌പ്പണിക്കരൊട) ഇങ്ങിനെ ഒരു ചതി ചെയ്ത‌ത
ആര—അദ്ദെഹത്തിന്നും എനിക്കും ഒരു വിരൊധികളും ഉള്ള
തായി ഞാൻ അറിയുന്നില്ലാ.

ഗൊവിന്ദപ്പണിക്കര—ഇതിൽ എന്തൊ ഒരു അബദ്ധമായ ധാര
ണ ജനങ്ങൾക്ക വന്നുപൊയിട്ടുണ്ട— നമ്പൂരിപ്പാട ഇന്ദുലെഖ
യുടെ മാളികയിന്മെൽവെച്ച പാട്ടകെട്ടു അവിടെ തന്നെ ആ
യിരുന്നു രണ്ട രാത്രിയും ഉറങ്ങിയത എന്നും മറ്റും ൟ ദിക്കി
ൽ എല്ലാം ധാരാളം ഒരു ഭൊഷ്ക നടക്കുന്നുണ്ട. ഞാൻ പൊല്പാ
യി ഇങ്ങിനെ പറയുന്നത കെട്ടു— പിന്നെ നുമ്മടെ ശാസ്ത്രിക
ളും കുട്ടിയൊട വെണ്ട വിഢ്ഢിത്തം എല്ലാം ചെന്ന പറഞ്ഞു
എന്നല്ലെ കെട്ടത—എന്ത ചെയ്യാം നുമ്മളുടെ ഗ്രഹപ്പിഴ. എ
ന്റെ കുട്ടിയെ കാണാതെ ഞാൻ മടങ്ങുകയില്ലാ— കണ്ടില്ലെ
ങ്കിൽ ഞാൻ പിന്നെ ജീവിച്ചിർക്കയുമില്ല.

എന്ന പറയുമ്പൊഴക്ക കണ്ണിൽനിന്ന വെള്ളം ധാരാളമാ
യി ചാടിതുടങ്ങി.

ഇ—വ്യസനിക്കരുത— അദ്ദെഹത്തെ കാണും നമ്മൾക്ക സുഖമാ
യിരിക്കാനും സംഗതി വരും— എന്നാൽ എനിക്ക മുഖ്യമായ
വ്യസനം എന്റെ സ്വഭാവം ഇത്ര വെടിപ്പായി മനസ്സിലാ

34*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/289&oldid=193260" എന്ന താളിൽനിന്ന് ശേഖരിച്ചത്