താൾ:CiXIV270.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

266 പതിനഞ്ചാം അദ്ധ്യായം.

യിട്ട ഞാൻ ഇത്ര അന്തസാരമില്ലാത്തവളാണെന്ന ഇത്ര വെ
ഗം നിശ്ചയിച്ച കളഞ്ഞുവല്ലൊ എന്നുള്ളതാണ— ൟ വ്യസ
നം എനിക്ക സഹിക്കുന്നില്ല.

എന്ന പറഞ്ഞ ഇന്ദുലെഖ കരഞ്ഞു.

ഗൊ—മാധവൻ ഇക്കുറി മദിരാശിക്ക പൊവുമ്പൊൾ ഞാൻ ത
ന്നെ ഇന്ദുലെഖയുടെ തന്റെടത്തെ കുറിച്ചും മറ്റും വളരെ
പറഞ്ഞിരുന്നു. ഗ്രഹപ്പിഴക്ക എന്റെ കുട്ടിക്ക അതൊന്നും
തൊന്നീല എനി എന്തായാലും ഇങ്ങിനെ വ്യസനിച്ചിരുന്നി
ട്ട ഫലമില്ല— ഞാൻ പുറപ്പെടാൻ ഒക്കെ ഒരുക്കട്ടെ.

എന്ന പറഞ്ഞ ഗൊവിന്ദപ്പണിക്കര പുറപ്പാടിന്നുള്ള ശ്രമ
ങ്ങൾ തുടങ്ങി. ഇന്ദുലെഖയെ ഒരുവിധമെല്ലാം സാന്ത്വനം ചെ
യ്ത, അമ്മ ലക്ഷ്മിക്കുട്ടി അമ്മയൊടുകൂടി പൂവരങ്ങിലെക്ക അയ
ക്കുകയും ചെയ്തു. ഗൊവിന്ദപ്പണിക്കര തനെ ഭാൎയ്യയെയും സ
മാശ്വസിപ്പിച്ച പുറപ്പെടാൻ ഒരുങ്ങി. പഞ്ചുമെനവന ൟ വ
ൎത്തമാനം കെട്ടപ്പൊൾ ബഹു സന്തൊഷമായി— "കുരുത്തംകെ
ട്ടവന അങ്ങിനെയെല്ലാം പറ്റും" എന്ന പറഞ്ഞ സന്തൊഷി
ച്ചു— എന്നാൽ തനിക്ക മാധവൻ എന്ത സംഗതിയാലാണ പൊ
യ്ക്കളഞ്ഞത എന്ന വെളിവായി മനസ്സിലായിട്ടില്ലാ— തന്റെ ശ
പഥം കെട്ടിട്ട ഭയപ്പെട്ടിട്ടൊ മറ്റൊ ആയിരിക്കാമെന്ന ഒരു ഊ
ഹം മാത്രം ഉണ്ട— പഞ്ചുമെനവനൊട ഗൊവിന്ദൻ കുട്ടി മെനവ
ൻ യാത്ര അറിയിച്ചപ്പൊൾ അത അശെഷവും തനിക്ക രസമാ
യില്ലെങ്കിലും വിരൊധിച്ചാൽ ഫലമുണ്ടാവുകയില്ലെന്ന നിശ്ച
യിച്ച മൌനാനുവാദമായി സമ്മതിച്ചു എന്നതന്നെ പറയാം. അ
ന്ന അത്താഴം കഴിഞ്ഞ ഗൊവിന്ദപ്പണിക്കരും ഗൊവിന്ദൻകുട്ടി
മെനവനും ഒരു നാല വാലിയക്കാരും കൂടി മാധവനെ തിരയു
വാൻ പുറപ്പെട്ട പൊകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/290&oldid=193261" എന്ന താളിൽനിന്ന് ശേഖരിച്ചത്