താൾ:CiXIV270.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

264 പതിനഞ്ചാം അദ്ധ്യായം

വൻ ഇവിടെ എത്തും— അവൻ ഏത ദിക്കിൽ ഉണ്ടെങ്കിലും
ഞങ്ങൾ പൊയി കൊണ്ടുവരും—പിന്നെ നീ എന്തിന വിഷാ
ദിക്കുന്നു.

പാ—ജെഷ്ഠൻ പൊവുന്നുണ്ടെങ്കിൽ ഞാനും കൂടെ വരാം— എനി
ക്ക എന്റെ കുട്ടിയെ കാണാതെ ഇവിടെ ഇരിപ്പാൻ കഴിയി
ല്ലാ നിശ്ചയം.

ശ—ആട്ടെ പാൎവതിക്കും വരാം— പൂവള്ളീപൊയി സ്വസ്ഥമായി
രിക്കു. എണീക്കൂ— കാൎയ്യം ഒക്കെ ശരിയായിവരും— മാധവന
ഒരു ദൊഷവും വരികയില്ല.

ഗൊ—പാൎവ്വതി പൊയ്ക്കൊളൂ— ഞാനും ഗൊവിന്ദൻകുട്ടിയും ൟ
നിമിഷം മാധവനെ തിരയാൻ പൊവുന്നു—പത്ത ദിവസ
ത്തിലകത്ത മാധവനൊടുകൂടി ഞങ്ങൾ ഇവിടെ എത്തും ഒ
ട്ടും വിഷാദിക്കണ്ട.

എന്നും മറ്റും പറഞ്ഞ പാൎവ്വതി അമ്മയെ കുറെ സമാശ്വ
സിപ്പിച്ച പൂവള്ളി വീട്ടിലെക്ക അയച്ചു.

ഇന്ദുലെഖയൊട ആൎക്കും ഒന്നും പറവാൻ ധൈൎയ്യം വന്നി
ല്ലാ— ഒടുക്കം ഗൊവിന്ദൻകുട്ടിമെനവനും ശങ്കരമെനവനും നി
ൎബ്ബന്ധിച്ചതിനാൽ ഗൊവിന്ദപ്പണിക്കര ഇന്ദുലെഖ കിടക്കുന്ന
അകത്ത കടന്ന ചെന്നു.

ഗൊവ്—(ഇന്ദുലെഖയൊട) എന്താണ ഇങ്ങിനെ വ്യസനിക്കുന്നത—
ഇങ്ങിനെ വ്യസനിപ്പാൻ ഒരു സംഗതിയും നുമ്മൾക്ക ഇപ്പൊ
ൾ വന്നിട്ടില്ലാ. ഇന്ദുലെഖ ഇങ്ങിനെ വ്യസിനക്ക കിടക്കുക
യാണെങ്കിൽ ഞാനും ഗൊവിന്ദൻകുട്ടിയും മാധവനെ തിര
ഞ്ഞ പൊവാൻ നിശ്ചയിച്ചിട്ടുള്ളത മുടങ്ങും.

ഇത കെട്ടപ്പൊൾ ഇന്ദുലെഖ എണീറ്റിരുന്നു.

ഇ—തിരഞ്ഞുപൊവാൻ ഉറച്ചുവൊ.

ഗൊ—എന്ത സംശയമാണ— ഞാൻ പൊവുന്നു

ഇ—ഇന്നലെയൊ ഇന്നൊ ബൊമ്പായിൽനിന്ന കപ്പൽ കയറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/288&oldid=193259" എന്ന താളിൽനിന്ന് ശേഖരിച്ചത്