താൾ:CiXIV270.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

260 പതിനഞ്ചാം അദ്ധ്യായം.

ളത്തിലെക്ക അയച്ചു— പിറ്റെദിവസം വൈകുന്നെരത്തെ വ
ണ്ടിക്ക ബൊമ്പായിലെക്ക ടിക്കറ്റ വാങ്ങി മദിരാശി വിടുകയും
ചെയ്തു.

എനി എനിക്ക പറവാനുള്ള കഥ മഹാ കഷ്ടമായ കഥ
യാണ— ഇത്രനെരം എഴുതിയതിലും കഷ്ടമാണ— എങ്കിലും പറ
യാതെ നിവൃത്തിയില്ലെല്ലൊ.

ശിന്നനും രണ്ട വാലിയക്കാരും കൂടി പിറ്റെ ദിവസം ഉ
ച്ചക്ക വണ്ടി എറങ്ങി പട്ടരുടെ മഠത്തിൽ കയറി ഊണ കഴിച്ച
അവിടെ നിന്ന പൊന്ന ചെമ്പാഴിയൊട്ടവക ഊട്ടുപുരയിൽ കയ
റി അന്ന അവിടെ താമസിച്ചു— പിറ്റെ ദിവസം രാവിലെ പ
ത്തമണിക്ക ചെമ്പാഴിയൊട്ട എത്തി— ശിന്നനും ഒരു വാലിയ
ക്കാരനും പൂവള്ളി വീട്ടിലെക്കും മറ്റെവൻ ഗൊവിന്ദപ്പണിക്ക
രുടെ വീട്ടിലെക്കും പൊയി. ഇവൻ ചെല്ലുമ്പൊൾ ഗൊവിന്ദ
പ്പണിക്കരും ഗൊവിന്ദൻമെനവനും കൂടി രണ്ട കസാലകളി
ൽ കൊലാമ്മൽ ഇരുന്ന വെടി പറയുന്നു— വാലിയക്കാരൻ പ
ടി കടന്നത കണ്ട ഉടനെ ഗൊവിന്ദപ്പണിക്കര എഴുനീറ്റ മാധ
വൻ എത്തിയൊ എന്ന ചൊദിച്ചുകൊണ്ട കൊലായിന്റെ വ
ക്കിൽനന്നു— "കുട്ടന്മെനൊൻ എജമാനൻ വന്നിട്ടില്ല ഒരു എഴു
ത്തുണ്ട" എന്ന പറഞ്ഞു—അപ്പൊൾ തന്നെ ഗൊവിന്ദപ്പണിക്കൎക്ക
ഒരു സുഖക്കെട തൊന്നി—"ദീനം ഒന്നും ഇല്ലെല്ലൊ" "ഇല്ലാ"
എന്ന വാലിയക്കാര പറഞ്ഞശെഷം എഴുത്തു തുറന്ന വായിച്ചു— അദ്ദെഹം വായി
ച്ച എഴുത്ത താഴെ ചെൎക്കുന്നു.

"വൎത്തമാനങ്ങൾ എല്ലാം ശങ്കരശാസ്ത്രികളും മറ്റും പറ
"ഞ്ഞറിഞ്ഞു— എന്റെ അഭിപ്രായം പൊലെ തന്നെ അച്ഛനും
"ഇന്ദുലെഖയുടെമെൽ അഭിപ്രായമായിരുന്നു എന്ന ഞാൻ അ
"റിയുന്നതുകൊണ്ട ഞാൻ അങ്ങിനെ അഭിപ്രായപ്പെട്ടു പൊയ
"തിൽ എന്നെ വളരെ നിന്ദിക്കുന്നില്ല. മനുഷ്യരുടെ കൌടില്യം
"എത്രയെന്നും ഏത വിധമെന്നും ഒരാൾക്കും ഗണിക്കാൻ കഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/284&oldid=193255" എന്ന താളിൽനിന്ന് ശേഖരിച്ചത്