താൾ:CiXIV270.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം. 259

മില്ലാ— നിന്റെ വിചാരം എനിക്ക പൂൎണ്ണ ബൊദ്ധ്യമായിരി
ക്കുന്നു— വിശെഷിച്ച നീ പഠിപ്പ ക്ഴിഞ്ഞ ശെഷം എങ്ങും സ
ഞ്ചരിച്ചിട്ടില്ലാ— ഞങ്ങൾ ബിലാത്തിയിൽ യുനിവർസിട്ടി വി
ട്ടാൽ ഒരു സഞ്ചാരം കഴിച്ചിട്ടെ വല്ല ഉദ്യൊഗത്തിലും പ്രവെ
ശിക്കാറുള്ളു എന്ന നിണക്ക തന്നെ അറിയാമെല്ലൊ. എത
രാജ്യത്ത സഞ്ചരിപ്പാനാണ വിചാരിക്കുന്നത— കഴിയുമെങ്കി
ൽ യൂറൊപ്പിലെക്കാണ പൊവെണ്ടത— എന്നാൽ തല്ക്കാലം
വരുന്ന മാസം മുതൽ മൂന്നമാസം അവിടെ വളരെ ശീതവും
സുഖക്കെടും ഉള്ള കാലം— അത കഴിഞ്ഞാൽ വളരെ സുഖമു
ള്ള കാലമാണ. ഇപ്പൊൾ എങ്ങൊട്ട പൊവാനാണ വിചാരി
ക്കുന്നത.

മാ—ഇപ്പൊൾ യൂറൊപ്പിൽ സുഖമില്ലെങ്കിൽ വടക്കെഇൻഡ്യയി
ലും ബൎമ്മയിലും ഒന്ന സഞ്ചരിച്ച ദിക്കുകൾ കാണാമെന്നാ
ണ വിചാരിക്കുന്നത.

ഗി—എന്നാൽ നീ ഇപ്പൊൾ ഒരു നാലമാസത്തെ കല്പന എ
ടുത്താൽ മതി എന്ന ഞാൻ വിചാരിക്കുന്നു. പിന്നെ അധി
കം വെണമെങ്കിൽ എഴുതി അയച്ചാൽ ഞാൻ അനുവദി
ക്കാം. നിണക്ക ക്ഷീണം വളരെ കാണുന്നു— വെഗം പൊയി
ഭക്ഷണം കഴിക്കൂ.

എന്ന പറഞ്ഞ സായ്‌വ എഴുനീറ്റു മാധവനും എഴുനീറ്റ
നിന്നു. സായ്‌വ മാധവന്റെ കയ്പിടിച്ച " നിണക്ക സൎവ്വ ശുഭവും
ഉണ്ടാവട്ടെ— നിന്റെ വ്യസനങ്ങൾ എല്ലാം തീൎന്നു ഉടനെ എ
നിക്ക നിന്നെ കാണാൻ സംഗതി വരട്ടെ"— എന്ന പറഞ്ഞപ്പൊ
ൾ സായ്‌വിനും മാധവനും ഒരുപൊലെ കണ്ണിൽ വെള്ളംനിറഞ്ഞ
പൊയി.

മാധവൻ ഉടനെ പാൎക്കുന്നെടത്ത വന്ന കുളിച്ച ഭക്ഷ
ണം കഴിച്ചു എന്ന പെര വരുത്തി അച്ഛന ഒരു കത്ത എഴുതി
ശിന്നനെയും വാലിയക്കാര രണ്ടാളെയും കത്തൊടുകൂടി മലയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/283&oldid=193254" എന്ന താളിൽനിന്ന് ശേഖരിച്ചത്