താൾ:CiXIV270.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം. 261

"കയില്ലെല്ലൊ. എനിക്ക മനസ്സിന്ന അശെഷം സുഖമില്ലാത്ത
"തിനാൽ രാജ്യസഞ്ചാരത്തിന്ന പൊവുന്നു. കുറെനാൾ കഴിഞ്ഞ
"സുഖമായാൽ മടങ്ങിവന്ന അച്ഛനെയും അമ്മയെയും കാണും.
"അച്ഛൻ ഇത നിമിത്തം ഒട്ടും വ്യസനിക്കണ്ട. ഞാൻ ആത്മഹ
"ത്യ മുതലായ ദുഷ്പ്രവൃത്തികൾ ഒന്നും ചെയ്തുകളയും എന്ന സം
"ശയിക്കരുത. രാജ്യസഞ്ചാരം കഴിച്ച നിശ്ചയമായി മടങ്ങിവാരാ
"നാണ ഞാൻ ഇപ്പൊൾ വിചാരിച്ചിട്ടുള്ളത. എന്നാൽ അത എ
"ത്ര കാലംകൊണ്ടാണെന്ന ഞാൻ ഉറച്ചിട്ടില്ലാ. അച്ഛനും എ
"ന്റെ അമ്മക്കും ഞാൻ എത്രയൊ പ്രിയപ്പെട്ട മകനാണെന്ന
"എനിക്ക നല്ല അറിവുണ്ട. ഞാൻ എന്തതന്നെ എഴുതിയാലും
"അച്ഛൻ വ്യസനിക്കാതെ ഇരിക്കയില്ലാ— എന്നാൽ അമ്മയെ
"വിചാരിച്ച അച്ഛൻ വ്യസനം കഴിയുന്നെട്ത്തൊളം പുറത്ത
"കാണിക്കരുതെ. അച്ഛൻ അല്പം വ്യസനം കാണിച്ചാൽ അമ്മ
"വളരെ വിഷാദിക്കും. ഞാൻ നാളെ മദിരാശി വിടുന്നു. എന്ന
"എന്റെ അച്ഛനെ ഗ്രഹിപ്പിപ്പാൻ—മാധവൻ."

ൟ എഴുത്ത വായിച്ച ഉടനെ—"അയ്യൊ എന്റെ കുട്ടാ—
എന്നെ നീ ആൎക്കിട്ട ഓടിപ്പൊയി" എന്ന പറഞ്ഞ മാറിൽ അ
ടിച്ച ഗൊവിന്ദപ്പണിക്കര ബൊധംകെട്ട വീണു.

ഗൊവിന്ദൻകുട്ടി മെനൊൻ അതൊന്നും നൊക്കാതെ ക്ഷ
ണത്തിൽ എഴുത്തെടുത്ത വായിച്ച മനസ്സിലാക്കി— കുറെ വെ
ള്ളം കൊണ്ടുവന്ന ഗൊവിന്ദപ്പണിക്കരുടെ മുഖത്ത തളിച്ച അ
ദ്ദെഹത്തിന്ന ബൊധം വന്ന ക്ഷണം വളരെ ദെഷ്യത്തൊടുകൂ
ടി പറയുന്നു.

ഗൊ—കു—ഇതെന്താണ ൟ കാണിച്ചത. കഷ്ടം—കഷ്ടം! ഇത്ര ബു
ദ്ധി ഉണ്ടായിട്ട ൟവിധം കാണിച്ചുവല്ലൊ— കഷ്ടം—കഷ്ടം! മ
ഹാ കഷ്ടം! ൟ ഗൊഷ്ഠി കണ്ടപ്പൊൾ മാധവൻ മരിച്ചുപൊ
യൊ എന്ന ഞാൻ ശങ്കിച്ചുപൊയി. ജെഷ്ഠന്ന ബുദ്ധിയും അ
റിവും ഇല്ലാഞ്ഞിട്ടല്ലാ—മാധവനൊടുള്ള അതിപ്രെമം കൊണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/285&oldid=193256" എന്ന താളിൽനിന്ന് ശേഖരിച്ചത്