താൾ:CiXIV270.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

250 പതിനഞ്ചാം അദ്ധ്യായം.

ചെയ്യുന്ന മഠങ്ങൾ ഉണ്ട. ക്ഷീണം നിമിത്തം അതിൽ ഒരു മഠ
ത്തിൽ കയറി ഊണ കഴിച്ച വൈകുന്നെരത്തെക്ക വഴിയിലുള്ള
തന്റെ വക സത്രത്തിൽ താമസിച്ച പിറ്റെന്ന ഊണിന തക്ക
വണ്ണം ഭവനത്തിൽ എത്താമെന്ന നിശ്ചയിച്ചു. (തന്റെ കൂടെ
ഒരു ഭൃത്യൻ മാത്രം ഉണ്ട. ശിന്നനെയും മറ്റൊരു ഭൃത്യനെയും മ
ദിരാശിയിൽ തന്നെ നിൎത്തി എട്ട ദിവസത്തെ കല്പന വാങ്ങി
പൊന്നതാണ.) ചൊറ്റു കച്ചവടം ചെയ്യുന്ന ഒരു മഠത്തിൽ ക
യറിച്ചെന്നപ്പൊൾ അവിടെ വഴിയാത്രക്കാര ഒരു രണ്ടു മൂന്ന ന
മ്പൂതിരിമാരും രണ്ടനാല പട്ടന്മാരും തമ്മിൽ സംസാരമാണ. ഇ
വര തലെ ദിവസം പകലത്തെ വാരത്തിൽ ചെമ്പാഴിയൊട്ട
ക്ഷെത്രത്തിൽ ഭക്ഷണം കഴിച്ച പൊന്നവരാണ— അന്നത്തെ
രാവിലത്തെ വണ്ടി കിട്ടാതെ താമസിക്കുന്നതാണ. എല്ലാവരും
ഊണ കഴിഞ്ഞിരിക്കുന്നു. എന്നിട്ട വെടി പറയുന്നു. മാധവൻ
ചെന്ന കയറുമ്പൊൾ:

ഒരു നമ്പൂരി—ഇന്ദുലെഖയുടെ ഭാഗ്യം തന്നെ— എന്ന എനിക്ക
തൊന്നുന്നു.

മാധവൻ "ഇന്ദുലെഖാ" എന്ന പെര കെട്ടപ്പൊൾ ഒന്ന
ഞെട്ടി ഭ്രമിച്ചു— ഇത എന്ത കഥയാണ എന്ന വിചാരിച്ചു.

മാധവൻ "ഏത ഇന്ദുലെഖാ" എന്ന ആ മിറ്റത്തനിന്ന
കൊണ്ടതന്നെ ആ വാക്ക പറഞ്ഞ നമ്പൂരിയൊട ചൊദിച്ച.

നമ്പൂരി—ചെമ്പാഴിയൊട്ട ഇന്ദുലെഖ എന്ന ഒരു പെണ്ണ— എ
ന്താണ അവളെ അറിയുമൊ.

മാ—എന്താണ ഇന്ദുലെഖക്ക ഒരു ഭാഗ്യം വന്നത— കെൾക്കട്ടെ.

നമ്പൂരി—ഇന്ദുലെഖക്ക ഇന്നലെ സംബന്ധമായിരുന്നു.

മാധവൻ ഇടി തട്ടിയ മരം പൊലെ ഒരു ക്ഷണം നിന്നു.
പിന്നെ ഒച്ച വലിച്ചിട്ടവരുന്നില്ലാ— എന്ത ചെയ്തിട്ടും വരുന്നി
ല്ലാ— ഒരു മിനിട്ടു കഴിഞ്ഞിട്ട, ആര—ആര—എന്ന (ഒരു ശവം സം
സാരിക്കാറുണ്ടെങ്കിൽ ആ മാതിരി എന്ന പറയാം.) ചൊദിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/274&oldid=193245" എന്ന താളിൽനിന്ന് ശേഖരിച്ചത്