താൾ:CiXIV270.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം 251

മാ—ആര—ആര— ആരാണ സംബന്ധം തുടങ്ങിയത.

മാധവന്റെ ഭാവം കണ്ടിട്ട നമ്പൂരിമാരൊക്കെക്കൂടി ഒന്നഭ്ര
മിച്ച വശായി— ആരും ഒന്നും മിണ്ടാതെ അന്യൊന്യം മുഖത്തൊ
ടമുഖം നൊക്കിക്കൊണ്ടിരുന്നു.

മാ—ആര ആര— പറയൂ— പറയൂ— എന്താണ പറയാൻ മടിക്കുന്ന
ത— പറയൂ— എന്താണ മടിക്കുന്നത പറയരുതെ—ആരാ
ണ സംബന്ധം തുടങ്ങിയത—കെൾക്കട്ടെ.

ഒരു നമ്പൂരി—എന്താണ ഹെ വല്ലാതെ ഒരു പരിഭ്രമം— എന്താ
ണിത്ര ദെഷ്യം— ഞങ്ങൾ വിവരം ഒന്നും അറിയില്ലാ.

മാ—വിവരം ഒന്നും അറിയാതെ തുമ്പില്ലാതെ വല്ലതും പറ
ഞ്ഞാൽ.

ഒരു പട്ടര—എന്താണ ഭാവം— എന്താണ ഞങ്ങളെ ശിക്ഷിച്ചുകള
യുമൊ.

മാ—അത കാണണൊ— എന്ന ചൊദിച്ചു മാധവൻ നിന്നെട
ത്തനിന്ന ഒന്നെളകി.

അപ്പൊൾ മറ്റൊരു നമ്പൂരി എണീട്ട സമാധാനപ്പെടു
ത്തി— "ഹെ കൊപം അരുത— ഇരിക്കു— വണ്ടി എറങ്ങി വന്നതാ
"യിരിക്കും— മദിരാശിയിൽ നിന്ന വരുന്നതായിരിക്കും— ക്ഷീണം—"മുഖത്ത നന്നെ കാണാനുണ്ട. ഇരിക്കൂ എന്നിട്ട വിശെഷം പ
"റയാം."

പട്ടര—മൂൎക്കില്ലാത്ത മനക്കൽ നമ്പൂരിപ്പാടാണ.

മാ—എന്നാണ സംബന്ധം നടന്നത.

പട്ടര—ഇന്നലെയായിരിക്കണം—ഞങ്ങൾ നെൎത്ത പൊന്നിരിക്കുന്നു. ഇന്നലെ രാത്രിക്കാണ സംബന്ധം നിശ്ചയിച്ചിരുന്നത— അത ഞങ്ങൾ അറിയും—അത സൂക്ഷ്മമായി ഞങ്ങൾ അറിയും.

മാ—എങ്ങിനെ സൂക്ഷ്മമായി അറിഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/275&oldid=193246" എന്ന താളിൽനിന്ന് ശേഖരിച്ചത്