താൾ:CiXIV270.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം. 249

ശാസ്ത്രികൾ—എന്താണ ഗൊവിന്ദാ— ഇത അവിടുത്തെവക ഊ
ട്ടും മാളികയുമാണെല്ലൊ— ഇവിടെ കയറി ഊണ കഴിഞ്ഞ
പൊവുന്നതല്ലായിരുന്നുവൊ നല്ലത

ഗൊ—അങ്ങിനെയാണ കെശവൻനമ്പൂരിയുംമറ്റും പറഞ്ഞത.
തമ്പുരാൻ തിരുമനസ്സിലെക്കും ചെറുശ്ശെരി നമ്പൂരിക്കും അത
തന്നെയായിരുന്നു മനസ്സ. അപ്പൊഴക്ക വെറെ ഒരാൾക്ക നെ
രെ ഉണ്ണാൻ മനക്കൽതന്നെ എത്തണം എന്ന പിടിത്തം.
അവിടെ സകലം പിടിത്തമല്ലെ.

ശാ—ആൎക്ക— ഇന്ദുലെഖക്കൊ.

ഗൊ—അതെ.

ശാ—ഒരു പിടിത്തവും ഇല്ലാ— ഇത്ര ദുഷ്ടബുദ്ധിയായിട്ട ഒരു സ്ത്രീ
യെ ഞാൻ കണ്ടിട്ടില്ലാ.

ഗൊ—മഹാ ദുഷ്ടയാണ—എനിക്ക സംശയമില്ലാ— എന്ത ചെ
യ്യും. തമ്പുരാന അതി പ്രെമം— അങ്ങിനെതന്നെ ഇന്ദുലെഖ
ക്ക അങ്ങൊട്ടും. പിന്നെ എന്താണ നിവൃത്തി. എനി ഞങ്ങൾ
ഇന്ദുലെഖയുടെ ദാസന്മാര തന്നെ— എന്ത ചെയ്യാം.

ശാ—ഇന്ദുലെഖയുടെ പ്രെമം പണം പിടുങ്ങെണമെന്നുള്ള പ്രെ
മംതന്നെ—മറ്റൊരു പ്രെമവും അല്ലാ.

ഗൊ—അതെ—അതിനാൎക്കാണ സംശയം. ഞാൻ പൊവുന്നു—
പല്ലക്ക വളരെ ദൂരത്തായി—എന്ന പറഞ്ഞ ഗൊവിന്ദൻ ഓ
ടിപ്പൊയി.

ശാസ്ത്രികളും നമ്പൂരിമാരും തീവണ്ടി സ്ടെഷനിലെക്കുള്ള വ
ഴിക്കും പുറപ്പെട്ടു.

മാധവൻ മദിരാശിയിൽനിന്ന അയച്ച കത്ത പ്രകാരം ൟ
സംബന്ധം നടന്നതിന്റെ തലെ ദിവസം വണ്ടിക്ക പുറപ്പെട്ട,
നമ്പൂരിപ്പാട്ടിലെ ഘൊഷയാത്ര ഉണ്ടായ ദിവസം പതിനൊന്ന
ര മണിക്ക ശാസ്ത്രികളും മറ്റും വണ്ടി കയറാൻ പൊകുന്ന സ്ടെ
ഷനിൽ എറങ്ങി. സ്ടെഷനസമീപം രണ്ടമൂന്ന ചൊറ്റക്കച്ചവടം
32*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/273&oldid=193244" എന്ന താളിൽനിന്ന് ശേഖരിച്ചത്