താൾ:CiXIV270.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം

ഒരു ആപത്ത.

നമ്പൂരിപ്പാട്ടിലെ ഘൊഷയാത്ര വെളിച്ചാവുമ്പൊഴക്ക ശാ
സ്ത്രികളും നമ്പൂരിമാരും കിടന്നുറങ്ങുന്ന ഊട്ടുപുരയുടെ സമീപം
എത്തി. ആ ഊട്ടുപുര പഞ്ചുമെനവന്റെ വകയും രണ്ടു വഴിക
ൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടുള്ളതുമാണ. അതിൽ ഒരു വ
ഴി നമ്പൂരിപ്പാട്ടിലെ പ്രദെശങ്ങളിൽനിന്ന വരുന്ന വഴിയും മ
റ്റൊന്ന തീവണ്ടിസ്ടെഷനിൽനിന്ന വരുന്ന വഴിയും ആണ.
ഇവിടെ പൂവള്ളി വീട വകയായ ഒരു സത്രം ഉള്ളതിന പുറമെ
ഒരു പത്തായപ്പുര മാളികയും കുളപ്പുര മാളികയും മറ്റും ഉണ്ട.
ഇവിടെ കയറി ഭക്ഷണം കഴിച്ച പൊവാമെന്ന പഞ്ചുമെനവ
നും കെശവൻനമ്പൂരിയുംകൂടിപറഞ്ഞതിനെ നമ്പൂരിപ്പാട ഗൊ
വിന്ദന്റെ ഉപദെശപ്രകാരം അശെഷം കയ്ക്കൊണ്ടില്ല. വഴി
യിലെങ്കിലും ഇന്ദുലെഖയെയാണ കൊണ്ടുപൊവുന്നത എന്ന
പ്രസിദ്ധമാവട്ടെ എന്ന നമ്പൂരിപ്പാടും ഗൊവിന്ദനും ഉറച്ചി
രുന്നു. ഘൊഷയാത്ര ഊട്ടുപുരയുടെ ഉമ്രത്തത്താറായമുതൽ
ഗൊവിന്ദന്റെ ഉത്സാഹത്താൽ പല്ലക്കുകൾ കുറെ അധികം
വെഗത്തിൽ നടത്തിച്ചു. ഭൃത്യവൎഗ്ഗങ്ങളെയും മറ്റും മുമ്പിൽ ഓ
ടിച്ചു ശബ്ധങ്ങളും കലശലാക്കി—ഗൊവിന്ദൻ പിന്നാലെയും ഓ
ടി. ൟ ഘൊഷമെല്ലാംകെട്ട ശാസ്ത്രികളും നമ്പൂരിമാരും ഊട്ടു
പുരയിൽനിന്ന പുറത്തെക്ക എറങ്ങുമ്പൊഴക്ക പല്ലക്കുകലും മ
ഞ്ചലുകളും കടന്ന പൊയ്ക്കഴിഞ്ഞു. ശാസ്ത്രികൾ ഗൊവിന്ദനെ മാ
ത്രം കണ്ടു. ഗൊവിന്ദനെ മുമ്പ കണ്ട പരിചയമായിട്ടുണ്ടെല്ലൊ.
കണ്ട ഉടനെ കൈകൊണ്ട വിളിച്ചു. ഗൊവിന്ദൻ ശാസ്ത്രികളു
ടെ സമീപം ചെന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/272&oldid=193243" എന്ന താളിൽനിന്ന് ശേഖരിച്ചത്