താൾ:CiXIV270.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

240 പതിനാലാം അദ്ധ്യായം.

ണൎക്ക ദക്ഷിണ കൊടുത്ത കളഞ്ഞാൽ മതി— ദക്ഷിണ കഴി
ഞ്ഞാൽ ആളുകൾ പിരിയും. പുറത്തെക്ക എല്ലാം ഇന്ദുലെ
ഖക്കാണ സംബന്ധം നടന്നത എന്ന അവർ ശ്രുതിപ്പെടു
ത്തുകയും ചെയ്യും.

ന—മിടുക്കൻതന്നെ നീ— മിടുമിടുക്കൻ— അപ്പൊൾ കറുത്തെട
വും ചെറുശ്ശെരിയും ൟ വിവരം അറിയില്ലെ.

ഗൊ— ഇതവരെ അറിഞ്ഞിട്ടില്ല— എന്തൊ ചില സംശയങ്ങൾ
ഉണ്ടെന്ന തൊന്നുന്നു—സൂക്ഷ്മം ഒന്നും അറിയില്ലാ—വെഗം നീ
രാട്ടകുളി കഴിഞ്ഞ ദക്ഷിണ കഴിയട്ടെ.

ന—ചെറുശ്ശെരി എവിടെയാണ.

ഗൊ—അമ്പലത്തിലെക്കൊ മറ്റൊ പൊയിരിക്കുന്നു— അടിയ
ൻ കണ്ടില്ലാ.

ന—കറുത്തെടമൊ? കറുത്തെടത്തൊട ഞാൻ ഇവിടെതന്നെ
ഇരിക്കെണമെന്ന പറഞ്ഞിരിക്കുന്നു.

ഗൊ— ഇപ്പൊൾ ഉറങ്ങി എണീട്ടു തെക്കെ അറയിൽ ഇരുന്ന മു
റുക്കുന്നു.

ന— എന്നാൽ നൊക്ക കുളിക്കാൻ പൊവുക.

എന്നും പറഞ്ഞ ഗൊവിന്ദനെക്കൊണ്ട ചങ്ങലവട്ടയും പി
ടിപ്പിച്ച നമ്പൂരിപ്പാടതാഴത്തിറങ്ങി— കൂടെ കെശവൻനമ്പൂരിയും
പുറപ്പെട്ടു— അമ്പലത്തിന്റെ ഉമ്മറത്തായപ്പൊൾ ശങ്കരശാസ്ത്രി
കളും രണ്ട നമ്പൂരിമാരും കൂടി ഏഴമണിക്ക അത്താഴവും കഴിച്ച
തീവണ്ടി സ്ടെഷനിലെക്ക പുറപ്പെട്ട മിറ്റത്ത നില്ക്കുന്നത കണ്ടു—
അതിൽ ഒരു നമ്പൂരിയെ നമ്പൂരിപ്പാട്ടിലെക്ക പരിചയമുണ്ടായി
രുന്നു— അദ്ദെഹവും ശാസ്ത്രികളും മറ്റെ നമ്പൂരിയും നമ്പൂരിപ്പാ
ട്ടിലെ കണ്ടപ്പൊൾ വഴിതെറ്റി അല്പം ഓച്ഛാനിച്ച നിന്നു.

ന— ഒ— ഹൊ— കിളിമങ്ങലം എപ്പഴെത്തി— എങ്ങട്ടാണ ഇപ്പൊ
ൾ ൟ അസമയത്ത യാത്ര.

കിളിമങ്ങലം— ഞാൻ അടിയന്തിരമായി കൊടതിയിൽ ഒരു കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/264&oldid=193235" എന്ന താളിൽനിന്ന് ശേഖരിച്ചത്